ജടായുവിനെ പശ്ചാത്തലമാക്കി സെൽഫി എടുക്കൂ; സ്മാർട്ട് ഫോൺ സമ്മാനം

jatayu-wide
SHARE

ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പത്തെ കാണുന്നതിനൊപ്പം ഒരു സ്മാർട്ട് ഫോൺ കൂടി സമ്മാനമായി കിട്ടിയാലോ..? ചടയമംഗലം ജടായു എർത്ത് സെന്ററിൽ ഈ മാസം നടത്തുന്ന സെൽഫി മത്സരത്തിൽ ഇതിന് അവസരം ഒരുക്കുന്നു. 

സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന പക്ഷി ശ്രേഷ്ഠൻ ജടായുവിനെ നിങ്ങൾക്കൊപ്പം ക്യാമറയിൽ ആക്കി, ഫേസ്ബുക്കിൽ # SelfiewithJatayuContest എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്യുക. നിങ്ങളിൽ ഒരാളെ കാത്തിരിക്കുന്നത് 25000 രൂപ വിലവരുന്ന ഒരു സ്മാർട്ഫോൺ.   

jatayu-contest

ജടായു എർത്ത് സെന്റർ ആണ് ഈ മാർച്ച് 3 മുതൽ 28 വരെ സെൽഫി മത്സരം  സംഘടിപ്പിക്കുന്നത്.  ജടായുവിനെ കാണാൻ എത്തുന്ന ആർക്കും ശില്പത്തിന് സമീപം ഒരുക്കിയിരിക്കുന്ന 'സെൽഫി സ്റ്റേഷനിൽ ' നിന്ന്  ചിത്രങ്ങൾ  എടുക്കാം. ഒറ്റക്കും കൂട്ടമായോ  ചിത്രങ്ങൾ എടുക്കാം. ഇത് പിന്നീട് അവരവരുടെ ഫെയ്സ്ബുക്കിൽ ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്യണം. വിജയിയെ നറുക്കെടുപ്പിലൂടെയാകും തിരഞ്ഞെടുക്കുക. വിജയിക്ക് ജടായുവിൽ വെച്ച് പിന്നീട് നടക്കുന്ന ചടങ്ങിൽ വെച്ച് സ്മാർട്ട് ഫോൺ  സമ്മാനിക്കും.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.