ഇനി ഒറ്റ ക്ലിക്കിലറിയാം റെയിൽവേയുടെ വൃത്തിയും വെടിപ്പും

train-journey-app
SHARE

ഇനി ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ റെയില്‍വേയുടെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് അവ പാചകം ചെയ്യുന്ന സ്ഥലങ്ങളുടെ വൃത്തിയുംവെടിപ്പും കണ്ട് ഉറപ്പുവരുത്താം. ഒറ്റ ക്ലിക്കില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളെയും സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സോഫ്റ്റ്‍വെയര്‍ നിലവില്‍ വന്നു. റെയില്‍വേയുടെ പ്രവര്‍ത്തന മികവും സുതാര്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സോഫ്റ്റെവെയര്‍.

ഭക്ഷണം പാചകം ചെയ്യുന്ന പാന്‍ട്രികളുടെ ദൃശ്യങ്ങള്‍, ഒാരോ സ്റ്റേഷനില്‍ നിന്നുമുള്ള ട്രെയിനുകളുടെ വിശദാംശങ്ങള്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പരാതി നല്‍കാനുള്ള സംവിധാനം, എളുപ്പത്തില്‍ എത്തിച്ചേരാന്‍ റെയില്‍വേ റൂട്ട്മാപ്പ്, റിസര്‍വേഷന്‍ വിശദാംശങ്ങള്‍, പരാതി നല്‍കിയതിന്‍റെ പുരോഗതി, ട്രെയിനുകളുടെ നിലവിലെ ലൊക്കേഷന്‍, ജീവനക്കാരുടെ പേരും ഫോണ്‍ നമ്പറും തുടങ്ങി റെയില്‍വേ പദ്ധതികളുടെ ചെലവും പുരോഗതിയും ടെന്‍ഡര്‍ വിശദാംശങ്ങളും എല്ലാം ഇനി വിരല്‍ തുമ്പില്‍. 

raildrishti.cris.org.in എന്ന മേല്‍വിലാസത്തില്‍. വിലാസം കുറച്ചുകൂടി ലളിതമാക്കണമെന്ന് ഉദ്യോഗസ്ഥരോട് ഉല്‍ഘാടനച്ചടങ്ങില്‍ റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം. അതിേവഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന് നേരെയുള്ള അജ്ഞാതരുടെ കല്ലേറ് തടയാന്‍ കര്‍ശന നടപടിയെടുത്തതായി റെയില്‍വേ മന്ത്രി.

MORE IN BUSINESS
SHOW MORE