സ്വര്‍ണവില കുതിക്കുന്നു; റെക്കോര്‍ഡ് നിലവാരത്തില്‍

gold-price26-1
SHARE

കേരള വിപണിയില്‍  സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെയെത്തിയ മൂവായിരത്തി ഒരുനൂറ്റി പതിനഞ്ച് രൂപയാണ് ഇന്നും. പവന്റെ വില 120 രൂപ കൂടി 24,920  രൂപയായി. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കമ്മോഡിറ്റി വിദഗ്ധര്‍ കണക്കാക്കുന്നത്. 

ഈ മാസം നാലിന് ഗ്രാമിന് മൂവായിരത്തി ഒരുനൂറ്റി പത്തുരൂപയായതായിരുന്നു ഇതേവരെയുണ്ടായ റെക്കോര്‍ഡ്. ഇന്ന് ഗ്രാമിന് 15 രൂപ കൂടി മൂവായിരത്തി ഒരു നൂറ്റി പതിനഞ്ച് രൂപയായി, പുതിയ റെക്കോര്‍ഡിട്ടു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔണ്‍സിന് ഏഴു ഡോളര്‍ വര്‍ധിച്ച് 1,324 ഡോളറായി. അമേരിക്കയിലെ ഭരണസ്തംഭനം, ബ്രിട്ടനിലെ ബ്രെക്സിറ്റ് വിഷയങ്ങള്‍ തുടങ്ങിയവയാണ് സ്വര്‍ണവിലയെ ബാധിച്ചത്. എണ്ണവില കൂടുന്നതും, ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. വിവാഹ സീസണും ഉല്‍സവാഘോഷ സീസണും മുന്നോടിയായി വ്യാപാരികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ആഭ്യന്തരവിപണിയിലും ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. 2012 നവംബറില്‍ ഗ്രാമിന് മൂവായിരത്തി മുപ്പത് രൂപയെത്തിയതായിരുന്നു ഏറെ നാളായുള്ള റെക്കോര്‍ഡ് വില. കഴിഞ്ഞ ജനുവരി 26ന്, ഒറ്റയടിക്ക് ഗ്രാമിന് 50 രൂപ കൂടി മൂവായിരത്തി അന്‍പതായതോടെ സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. പിന്നീട് പടിപടിയായി ഉയരുകയും ഇടയ്ക്ക് താഴുകയും ചെയ്ത ശേഷമാണ് ഇന്ന് പുതിയ റെക്കോര്‍ഡ് വിലയെത്തിയത്. 

MORE IN BUSINESS
SHOW MORE