ഡൗൺലോഡ് സ്പീഡിൽ ജിയോ മുന്നിൽ; അപ്‌ലോഡിങ്ങിൽ ഐഡിയ

jio
SHARE

4ജി ഇന്റർനെറ്റ് സേവനത്തെപ്പറ്റി ട്രായ് പുറത്തിറക്കിയ റിപ്പോർട്ടിൽ ജനുവരിയിലും ഡൗൺലോഡ് സ്പീഡിൽ ജിയോ തന്നെ മുന്നിൽ. 18.8 എംബിപിഎസ് ആണ് ജിയോ നെറ്റ്‍വർക്കിലെ ശരാശരി ഡൗൺലോഡ് വേഗം. രണ്ടാം സ്ഥാനത്തുള്ള എയർടെൽ നെറ്റ്‍വർക്കിൽ ശരാശരി ഡൗൺലോഡ് വേഗം 9.5 എംബിപിഎസ് ആണെന്ന് ട്രായ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വോഡഫോണിൽ 6.7 എംബിപിഎസും ഐഡിയയിൽ 5.5 എംബിപിഎസുമാണ് ശരാശരി ഡൗൺലോഡ് വേഗം. എയർടെൽ, ഐഡിയ, വോഡഫോൺ എന്നിവ 2ജി, 3ജി, 4ജി എന്നീ സേവനങ്ങൾ നൽകുമ്പോൾ 4ജി മാത്രം നൽകുന്നത് ജിയോ ആണ്. അതേ സമയം, അപ്‍ലോഡ് വേഗത്തിൽ ഒന്നാം സ്ഥാനത്ത് ഐഡിയ ആണ്. 5.8 എംബിപിഎസ്. 5.4 എംബിപിഎസ് ശരാശരി വേഗം രേഖപ്പെടുത്തിയ വോഡഫോൺ ആണ് രണ്ടാമത്. 4.4 എംബിപിഎസുമായി ജിയോ മൂന്നാമതുണ്ട്. എയർടെൽ 3.8 എംബിപിഎസ്.

ട്രായ് പുറത്തിറക്കിയ മൈ സ്പീഡ് ആപ്പ് ഉപയോക്താക്കളുടെ ഫോണിൽ നിന്നു ശേഖരിക്കുന്ന ഡേറ്റയുടെ ശരാശരി കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

MORE IN BUSINESS
SHOW MORE