വിനോദസഞ്ചാരമേഖലയില്‍ കേരളത്തിന് റെക്കോര്‍ഡ് മുന്നേറ്റം

Tourisum-Sector
SHARE

വിനോദസഞ്ചാരമേഖലയില്‍ കേരളത്തിന് റെക്കോര്‍ഡ് മുന്നേറ്റം. 36,528 കോടിരൂപയാണ് കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരമേഖലയില്‍ നിന്ന് ലഭിച്ച വരുമാനം. 167 ലക്ഷം വിനോദസഞ്ചാരികള്‍ 2018ല്‍ കേരളം സന്ദര്‍ശിച്ചെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്.

പ്രളയം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ തെല്ലും തളര്‍ത്തിയില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. 8764 കോടിയുടെ വിദേശനാണ്യം ഉള്‍പ്പടെ 36528 കോടിയാണ് കഴിഞ്ഞ വര്‍ഷം ടൂറിസം വഴി കേരളത്തിന് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാളും 2874 കോടിരൂപയുടെ അധികവരുമാനം ലഭിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10.96 ലക്ഷം വിദേശികള്‍ കേരളം കാണാനെത്തി. 156 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും. ആകെ കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ചത് 167 ലക്ഷം വിനോദസഞ്ചാരികള്‍. എണ്ണത്തിലെ വളര്‍ച്ച 5.93 ശതമാനമാണ്. ഇംഗ്ലണ്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍ വന്നത്, രണ്ടുലക്ഷം. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ വിനോദസഞ്ചാരികളെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ സ്വീഡനില്‍ നിന്നും ഇറ്റലിയില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെത്തി. നിപ്പ മൂലം മെയിലും പ്രളയം മൂലം ഓഗസ്റ്റിലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്

MORE IN BUSINESS
SHOW MORE