ത്വരിത വായ്പാ പദ്ധതി വന്‍വിജയം; മുപ്പതിനായിരം കോടിരൂപ നൽകി

modi-speech
SHARE

ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിയ ത്വരിത വായ്പാ പദ്ധതി വന്‍ വിജയം. പദ്ധതിയാരംഭിച്ച് അഞ്ചുമാസത്തിനുള്ളില്‍ മുപ്പതിനായിരം കോടിയോളം രൂപയാണ് വായ്പ നല്‍കിയത്. 

അപേക്ഷിച്ച് ഒരു മണിക്കൂറിനുള്ളില്‍ പണം ലഭ്യമാക്കുന്ന ത്വരിത വായ്പാ പദ്ധതി കഴിഞ്ഞ സെപ്റ്റംബറിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു കോടി രൂപവരെ വായ്പ നല്‍കും. ഇരുപത്തിനാലായിരം പേരാണ് ഇതേവരെ പദ്ധതിയില്‍ നിന്ന് പുതിയതായി വായ്പയെടുത്തത്. 6,400 കോടി രൂപ ഇവര്‍ക്ക് നല്‍കി. മുന്‍പ് വായ്പയെടുത്ത് വ്യവസായം തുടങ്ങിയ അറുപത്തിയെണ്ണായിരം പേര്‍ക്ക് 23,439 കോടി രൂപ നല്‍കി. പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചത് വായ്പാ വിതരണം വീണ്ടും ത്വരിതപ്പെടുത്തും. കൂടാതെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള പലിശയില്ലാത്ത വായ്പയുടെ പരിധി ഒന്നര ലക്ഷമാക്കി ഉയര്‍ത്തിയതും വായ്പാവിതരണം മെച്ചപ്പെടുത്തും.

വായ്പയുടെ അപേക്ഷ മുതല്‍ പ്രോസസിങ് വരെ മനുഷ്യ ഇടപെടല്‍ ഒഴിവാക്കിയതാണ് പദ്ധതിയുടെ വിജയമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. പ്രോസസിങ് ഇനിയും വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പൊതു മേഖലാ ബാങ്കുകള്‍. 

MORE IN BUSINESS
SHOW MORE