‘ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ..’; പ്രണയദിനം പൊള്ളും; റോസാപ്പൂവിന് വൻവില

love-day-rose-prise
SHARE

വാലന്‍റൈന്‍സ് ഡേയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ റോസാപ്പൂവിന് വില കുതിക്കുന്നു. ഒരു പൂവിന് 30 രൂപ വരെ ഉയര്‍ന്നു. വാലന്‍റൈന്‍സ് ഡേയ്ക്കു പിന്നാലെ വിവാഹസീസണും ആരംഭിക്കുന്നതാണ് വില വര്‍ധിക്കാനുളള കാരണം. 

റോസാ പുഷ്പങ്ങളില്ലാത്ത പ്രണദിനത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും ആര്‍ക്കുമാകില്ല. പ്രണയദിനത്തില്‍ പ്രണയം പറയാന്‍ മിക്കവും റോസ് പൂവിനെയാണ് കൂട്ടുപിടിക്കാറ്. എന്നാല്‍ ഇക്കുറി റോസ് വാങ്ങാനെത്തുമ്പോള്‍ കൈ പൊള്ളും. ഒരു പൂവിന് മുപ്പതു രൂപയും 20 പൂക്കളുള്ള ബൊക്കയ്ക്ക് 250 മുതല്‍ 350 രൂപ വരെ എത്തിയേക്കുമെന്നാണ് സൂചന.  കഴിഞ്ഞ വര്‍ഷം ഒരുപൂവിന് 20 മുതല്‍ 25 രൂപ വരെയായിരുന്നു വില. കനത്ത തണുപ്പിനെത്തുടര്‍ന്ന് റോസ് വിരിയാന്‍ പതിവിലേറെ ദിവസങ്ങള്‍ വേണ്ടി വന്നത് പൂവിന്റെ ലഭ്യത കുറച്ചു. ഇതാണ് വിലക്കയറ്റിന് കാരണം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നാല്‍പ്പത് ശതമാനത്തോളമാണ് വില വര്‍ധിച്ചത്.

കയറ്റുമതിയിലൂടെ 30 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 23 കോടിയാണ് ഇന്ത്യ നേടിയത്. ചുവപ്പ് നിറത്തിലുള്ള ടോപ് സീക്രട്ടിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പിങ് നിറത്തിലുള്ള റിവൈവലാണ് രണ്ടാംസ്ഥാനത്ത്. 

ഇംഗ്ലണ്ട്, മലേഷ്യ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും റോസ് കയറ്റിയയ്ക്കുന്നുണ്ട്. വാലന്റൈന്‍സ് ഡേക്കു പിന്നാലെ വിവാഹസീസണ്‍ അടുത്തതും വില വര്‍ധനയ്ക്ക് കാരണമായി.  

MORE IN BUSINESS
SHOW MORE