നിക്ഷേപ സൗഹൃദസംസ്ഥാനങ്ങളിൽ ഒന്നാമതാകാൻ കേരളം ശ്രമിക്കണം: ഫിക്കി

ascend-kerala-11
SHARE

രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളിലൊന്നിലെത്താനുളള ശ്രമമാണ് കേരളത്തിന്‍റെ ഭാഗത്തു നിന്നുണ്ടാേകണ്ടതെന്ന്  ഫിക്കി അധ്യക്ഷന്‍ സന്ദീപ് സൊമാനി . കൊച്ചിയില്‍ സംഘടിപ്പിച്ച 'അസന്‍ഡ് ' നിക്ഷേപക സംഗമത്തിലാണ്  രാജ്യത്തെ വ്യവസായ സംഘടനകളുടെ പരമോന്നത സമിതിയായ ഫിക്കിയുടെ അധ്യക്ഷന്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത് . വ്യവസായ പദ്ധതികള്‍ക്ക് ഏകജാലക അനുമതി നല്‍കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ സോഫ്റ്റ്്വെയറും നിക്ഷേപക സംഗമത്തില്‍ പുറത്തിറക്കി.

വ്യവസായ നിക്ഷേപത്തിനുളള അനുകൂല സാഹചര്യങ്ങളേറെയുണ്ടെങ്കിലും വന്‍കിട വ്യവസായ പദ്ധതികള്‍ കേരളത്തിലേക്കെത്തുന്നില്ലെന്ന വസ്തുതയിലേക്കാണ് അസന്‍ഡ് സംഗമത്തില്‍ ഫിക്കി അധ്യക്ഷന്‍ വിരല്‍ചൂണ്ടിയത്. ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കുമെതിരെ സംസ്ഥാനത്തുയരുന്ന നിലപാടുകളെ സ്വാഗതം ചെയ്ത ഫിക്കി മേധാവി ടൂറിസം സാധ്യതകളടക്കം പ്രയോജനപ്പെടുത്താനുളള കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും  നിര്‍ദേശിച്ചു.

ഫിക്കിയടക്കമുളള വാണിജ്യ രംഗത്തെ സംഘടനകളുെട നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, വ്യവസായങ്ങള്‍ തടസപ്പെടുത്തുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും പ്രഖ്യാപിച്ചു.

വ്യവസായങ്ങള്‍ക്ക് ഏകജാലക അനുമതി ലഭിക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ സോഫ്റ്റ്്വെയറും,വെബ്സൈറ്റും ചടങ്ങില്‍ അവതരിപ്പിച്ചു. ഭരണതലത്തില്‍ ഏര്‍പ്പെടുത്തേണ്ട വ്യവസായ സൗഹൃദ പരിഷ്കാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഏകദിന കൂട്ടായ്മയില്‍ വിവിധ വ്യവസായ സംഘടന പ്രതിനിധികളും നിക്ഷേപകരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.