ജാമ്യമില്ലാ വായ്പാപരിധി ഉയർത്തി; കേന്ദ്രത്തിനെതിരായ വികാരം തണുപ്പിക്കാൻ നീക്കം

rbi-new-08-02
SHARE

രാജ്യത്തെ കാർഷികവായ്പകൾ കൂടുതൽ ഉദാരമാക്കുന്നതിന്റെ സൂചനയായാണ്, ജാമ്യമില്ലാ വായ്പയുടെ പരിധി ഉയത്തിയ ആർബിഐ നടപടിയെ സാമ്പത്തികരംഗം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരായ  കർഷകവികാരം തണുപ്പിക്കുന്നതിന്റെ ഭാഗമായും തീരുമാനത്തെകാണാം. പണലഭ്യത ഉയരുന്നതോടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ഊർജസ്വലമാകാനും ഇത് വഴിവച്ചേക്കും.  

ശക്തികാന്ത ദാസ് ഗവർണറായി ചുമതലയേറ്റ ശേഷമുള്ള, ആദ്യ നയപ്രഖ്യാപനമാണ് ഇന്നലെ ആർബിഐ നടത്തിയത്. കേന്ദ്രത്തിന്റെ ഇടക്കാലബജറ്റിൽ കർഷകർക്കായി പ്രഖ്യാപിച്ച, വർഷത്തിൽ ആറായിരം രൂപ എന്ന ആശ്വാസപദ്ധതിക്ക് മുകളിലാണ് ആർബിഐയുടെ പുതിയതീരുമനമെത്തിയത്. ജാമ്യമില്ലാതെയുള്ള കാർഷിക വായ്പയുടെ പരിധി ഒരുലക്ഷത്തിൽനിന്നു 1.60ലക്ഷമാക്കി ഉയർത്തി. ഒപ്പം കൃഷിവായ്പ സംബന്ധിച്ച് കൂടുതൽ പഠനത്തിനായി സമിതിയെ ഉടൻ നിയമിക്കുമെന്നും ഗവർണർ വ്യക്തമാക്കി. 

എട്ടുവര്ഷത്തിനു ശേഷമാണു ഈടില്ലാത്ത കാർഷിക വായ്പയുടെ പരിധി ഉയർത്തുന്നത്. അതായത്, 2010നു ശേഷം. അതൃപ്തി പുകയുന്ന കാർഷിക മേഖലയിൽ ഇത് കുറച്ചൊന്നുമല്ല ആശ്വാസം ഉണ്ടാക്കിയിരിക്കുന്നത്. പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ കര്ഷകര്ക്കടക്കം ഈ തീരുമാനം ഗുണംചെയ്യും. കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, വിവിധ സംസ്ഥാന സർക്കാരുകളും കർഷക ഉന്നമനംലക്ഷ്യമാക്കി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. 

MORE IN BUSINESS
SHOW MORE