സാമ്പത്തിക നയം കടുപ്പിക്കേണ്ടെന്ന് സമിതി; നാണ്യപ്പെരുപ്പം കുറയുമെന്ന് വിലയിരുത്തല്‍

INDIA-ECONOMY/RUPEE
SHARE

റിസര്‍വ് ബാങ്കിന്റെ ആറംഗ വായ്പ്നയ സമിതിയില്‍ നാലുപേര്‍ നിരക്ക് കുറയ്ക്കണമെന്ന് വോട്ടുചെയ്തപ്പോള്‍, രണ്ടുപേര്‍ അതേപടി നിലനിര്‍ത്തണമെന്ന് നിലപാടെടുത്തു. അതേസമയം, സാമ്പത്തിക നയം കൂടുതല്‍ കടുപ്പിക്കേണ്ടെന്ന കാര്യത്തില്‍ ആറുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. നാണ്യപ്പെരുപ്പം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കുറയുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

വായ്പനയ സമിതി അംഗങ്ങളായ ചേതന്‍ ഘട്ടെയും വിരാല്‍ ആചാര്യയുമാണ് റീപോ ആറര ശതമാനത്തിലും റിവേഴ്സ് റീപോ ആറേകാല്‍ ശതമാനത്തിലും നിലനിര്‍ത്തണമെന്ന് വോട്ടുചെയ്തത്. എന്നാല്‍ മറ്റു നാലുപേര്‍ നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ചതോടെ 25 അടിസ്ഥാന നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

സാമ്പത്തിക നയം കൂടുതല്‍ കടുപ്പിക്കേണ്ടെന്നും ന്യൂട്രല്‍ ആയാല്‍ മതിയെന്നുമുള്ള നിലപാടിനോട് ആറുപേരും യോജിച്ചു. മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാം പാദത്തില്‍ നാണ്യപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ നാണ്യപ്പെരുപ്പം 3.2 ശതമാനത്തിനും 3.4 ശതമാനത്തിനുമിടയിലാകും. 

മൂന്നാം പാദമാകുമ്പോഴേക്കും 3.9 ശതമാനമായി ഉയരുമെന്നും വായ്പനയ സമിതി വിലയിരുത്തി. കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങള്‍ ഡിമാന്‍ഡ് കൂട്ടുമെന്നും അതിനനുസരിച്ച് പണത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്നുമാണ് സമതിയുടെ അഭിപ്രായം.

MORE IN BUSINESS
SHOW MORE