റിസര്‍വ് ബാങ്ക് വായ്പാപലിശ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

rbi
SHARE

റിസര്‍വ് ബാങ്ക് വായ്പാപലിശ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നാണ്യപ്പെരുപ്പ നിരക്കും എണ്ണവിലയും കുറയുന്നതിനാല്‍ പലിശ കുറയ്ക്കാനാണ് സാധ്യതയെന്ന് ഗ്ലോബല്‍ റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ ആന്റ് പുവേഴ്സ് പറയുന്നു. മറ്റന്നാളാണ് ആര്‍ബിഐയുടെ വായ്പനയ പ്രഖ്യാപനം. 

ശക്തികാന്ത ദാസ് ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ വായ്പനയ പ്രഖ്യാപനമാണ് നടക്കാന്‍ പോകുന്നത്. ഭക്ഷ്യ ഉല്‍പാദനം മെച്ചപ്പെട്ടതിനാലും ക്രൂഡോയില്‍ വില കുറഞ്ഞതിനാലും നാണ്യപ്പെരുപ്പം വിചാരിച്ചതിലും താഴെ നിലനില്‍ക്കുകയാണ്. എണ്ണവില ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് ഇരുപത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന വായ്പനയ സമിതി, നിരക്കുകള്‍ അതേപട നിലനിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായാല്‍ പലിശ നിരക്ക് കുറയ്ക്കുമെന്നായിരുന്നു അന്ന് സമിതി വാഗ്ദാനം ചെയ്തിരുന്നത്. ചില്ലറ വില്‍പനയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. 2.19 ശതമാനം. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ളതാകട്ടെ എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞതും, 3.8 ശതമാനം. നാണ്യപ്പെരുപ്പം നാലുശതമാനത്തില്‍ താഴെ നിലനിര്‍ത്തണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നിഷ്കര്‍ഷിച്ചിരുന്നു. 

MORE IN BUSINESS
SHOW MORE