കൂടുതൽ സുന്ദരനായി ബലേനൊ; മാറ്റങ്ങൾ ഇങ്ങനെ

baleno-new
SHARE

നിരത്തിലിറങ്ങി കുറഞ്ഞ കാലത്തിനകം ജനപ്രീതി നേടിയ മാരുതി സുസുക്കിയുടെ മോഡലാണ്  ബലേനോ. ഒറ്റ നോട്ടത്തിൽ തന്നെ അഗ്രസീവ്നസ് തോന്നുന്ന മുഖമാണ് ബലേനോയുടെ സവിശേഷത.  

പ്രീമിയം ഹാച്ച് ബാക്കായ ‘ബലേനൊ’യുടെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സ്വീകരിച്ചു തുടങ്ങി. 2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടംപിടിക്കുന്ന ‘ബലേനൊ’യ്ക്ക് ഏറ്റവും കുറഞ്ഞ കാലത്തിനുള്ളിൽ അഞ്ചു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചതിന്റെ റെക്കോഡും സ്വന്തമാണ്. നിരത്തിലെത്തി വെറും 38 മാസത്തിനുള്ളിലാണു ‘ബലേനൊ’ ഈ ഉജ്വല നേട്ടം സ്വന്തമാക്കിയത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപതു മാസത്തിനിടെ 2017 — 18ന്റെ ആദ്യ മൂന്നു പാദങ്ങളെ അപേക്ഷിച്ച് 14% വിൽപ്പന വളർച്ച നേടാനും ‘ബലേനൊ’യ്ക്കു സാധിച്ചിരുന്നു

നേരിയ മാറ്റങ്ങളുമായി പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പുറമേയ്ക്കു മാത്രമാണ് മാറ്റം. പുതിയ ബമ്പറും പിൻവശത്തെ ഡിസൈനിലുമാണ് മാറ്റങ്ങൾ വരുത്തുക. കൂടാതെ എൽഇഡി ഹെഡ്‌ലാംപും ഫോഗ് ലാംപും ഉണ്ടായിരിക്കും. നിലവിൽ ഹാലജൻ ഹെഡ്‌ലാംപാണ്. 

പരിഷ്കരിച്ച പതിപ്പിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങളും ഒരുക്കും. പാർക്കിങ് സെൻസർ, സ്പീഡ് അലേർട്ട് സംവിധാനം, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവയും കൂട്ടിച്ചേർക്കും. എൻജിനിൽ മാറ്റങ്ങൾ വരുത്താൻ കമ്പനി ഉദ്ദേശിക്കുന്നില്ല. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.