സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചെന്ന് റിപ്പോര്‍ട്ട്

india-growth
SHARE

പന്ത്രണ്ട് സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചെന്ന് റിപ്പോര്‍ട്ട്. പക്ഷെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇവ പിന്നാക്കം പോയി. കേരളത്തിന്റെ കടബാധ്യത ഏറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യയുടെ ശരാശരി സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമാണ്. എന്നാല്‍ നോണ്‍ സ്പെഷ്യല്‍ ആയി റിസര്‍വ് ബാങ്ക് തരംതിരിച്ചിട്ടുള്ള 17 സംസ്ഥാനങ്ങളില്‍ 12 എണ്ണം ഇതിലും അധികം വളര്‍ച്ച കൈവരിച്ചെന്ന് ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ, നിര്‍മാണം, വ്യാപാരം, ഹോട്ടല്‍, കമ്യൂണിക്കേഷന്‍ മേഖലകളില്‍ ഊന്നല്‍ നല്‍കാതിരുന്നതിനാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇവ പിന്നാക്കം പോയി. ആളോഹരി വരുമാനത്തിലെ അന്തരം ഈ സംസ്ഥാനങ്ങളില്‍ കൂടിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേന്ദ്രത്തെ അപേക്ഷിച്ച്, പൊതു സംവിധാനങ്ങളില്‍ പണം കൂടുതല്‍ ചെലവഴിക്കുന്നത് ഇപ്പോള്‍ സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് പണം ചെലവിടുന്നതില്‍ മുന്നില്‍. രാജസ്ഥാന്‍. ഝാര്‍ഖണ്ട്, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ബജറ്റ് വിഹിതത്തിനുപുറത്ത് പണം ചെലവാക്കി. അതേസമയം, പൊതു കടത്തിന്റെ കാര്യത്തില്‍ പഞ്ചാബിനും രാജസ്ഥാനുമൊപ്പം കേരളവുമെത്തി. ഈ മൂന്നു സംസ്ഥാനങ്ങളിലും കടത്തിന്റെ അനുപാതം മുപ്പതുശതമാനത്തിലുമധികമായി. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ കടം കുറയ്ക്കുന്നതില്‍ വിജയിച്ചു.

MORE IN BUSINESS
SHOW MORE