ആമസോണില്‍ ഓഫര്‍ പെരുമഴ; പകുതി വിലയ്ക്ക് ഫോൺ; 80 % വരെ ഇളവ് !

amazon-flipkart-1
SHARE

ആമസോണില്‍ ഓഫര്‍ പെരുമഴ ഇത്തവണ ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരിലൊന്നായ ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. വമ്പന്‍ ഓഫറുമായി  ഫ്ലിപ്കാര്‍ട്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫ്ലിപ്കാര്‍ട്ടിനെ വെല്ലുന്ന ഓഫറുകള്‍ ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 20 മുതൽ 23 വരെയാണ് ആമസോണിന്റെ ഈ വർഷത്തെ ആദ്യ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കുന്നത്.

ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' ഏറെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ നോക്കിയിരിക്കുന്നത്. പ്രീമിയം ഉപയോക്താക്കൾക്കും ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ ഓഫർ വിൽപ്പന തുടങ്ങി. മറ്റുള്ളവർക്ക് 20 ന് അർധരാത്രി മുതൽ വിൽപന തുടങ്ങും. നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇളവുകൾ എന്നിവ ലഭിക്കും. എച്ച്ഡിഎഫ്സി കാർഡ് വഴി വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നൽകുന്നുണ്ട്. സ്മാർട് ഫോണുകൾക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെയും ഇലക്ട്രോണിക്സ് ഉപകരങ്ങൾക്ക് 60 ശതമാനം വരെയും ഫാഷൻ ഉൽപ്പന്നങ്ങൾക്ക് 80 ശതമാനം വരെയും ഇളവുകൾ നൽകുന്നുണ്ട്.

ചില പ്രധാന ഡീലുകൾ

74,690 രൂപ വിലയുള്ള സാംസങ് ഗ്യാലക്സി നോട്ട് 8 (എസ് പെൺ ഉൾപ്പടെ) 46 ശതമാനം ഇളവിൽ 39,990 രൂപയ്ക്കാണ് വിൽക്കുന്നത്. 

23,999 രൂപ വിലയുള്ള മോട്ടോ ജി6 പ്ലസ് 15,999 രൂപയ്ക്ക്

22,999 രൂപയുടെ വാവെയ് പി20 ലൈറ്റ് (4ജിബി റാം, 64 ജിബി സ്റ്റോറേജ്) വിൽക്കുന്നത് 12,999 രൂപയ്ക്ക്

19,990 രൂപയുടെ എച്ച്ടിസി ഡിസയർ 12,990 രൂപയ്ക്ക് വാങ്ങാം

35,990 രൂപയുടെ ഒപ്പോ ആർ 15 പ്രോ 25,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്

റെഡ് മാജിക് ഗെയിമിങ് ഫോണിന്റെ ഓഫര്‍ വില 26,999 രൂപയാണ്

10,499 രൂപയുടെ റെഡ്മി വൈ2 7,999 രൂപയ്ക്ക് വിൽക്കും

15,499 രൂപയുടെ റിയൽമി യു1 13,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്

13499 രൂപ വിലയുള്ള റെഡ്മി 6 പ്രോ 11,999 രൂപയ്ക്ക് വിൽക്കും

6999 രൂപയുടെ റെഡ്മി 6എ 5998 രൂപയ്ക്കും വാങ്ങാം

31,900 രൂപയുടെ ഐഫോൺ 6 വിൽക്കുന്നത് 20,999 രൂപയ്ക്കാണ്

17,999 രൂപയുടെ ഓണർ 8എക്സ് 14,999 രൂപയ്ക്കും വിൽക്കുന്നു

149,900 രൂപ വിലയുള്ള ടിസിഎൽ (65) ആൻഡ്രോയിഡ് ടിവി വിൽക്കുന്നത് 73,990 രൂപയ്ക്കാണ്. ഇതോടൊപ്പം 10000 രൂപ ക്യാഷ്ബാക്കും ലഭിക്കും

79,900 രൂപ വിലയുള്ള ടിസിഎൽ (55) ആൻഡ്രോയിഡ് ടിവി വിൽക്കുന്നത് 43,990 രൂപയ്ക്ക്

ആപ്പിൾ, സാംസങ്, വൺപ്ലസ്, ലെനോവോ, സോണി തുടങ്ങി കമ്പനികളുടെ ഹാൻഡ്സെറ്റുകളെല്ലാം വിൽപനയ്ക്കുണ്ട്.‌ സ്മാർട് ഫോണുകൾക്കു പുറമെ, ഫീച്ചർ മൊബൈലുകൾ, ആക്സസറികൾ എന്നിവയും വിൽക്കുന്നുണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ ഇളവു ലഭിക്കും. പവർ ബാങ്കിന് 70 ശതമാനം വരെ ഓഫർ ആമസോൺ ബിഗ് ഫ്രീഡം സെയിലിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.