ഭരണസ്തംഭനം; ശമ്പളമില്ലാതെ സർക്കാർ ഉദ്യോഗസ്ഥർ; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കോ?

USA-TRUMP
SHARE

അമേരിക്കയിലെ ഭരണസ്തംഭനം, ആ രാജ്യത്തിന്റെ ആഭ്യന്തരോല്‍പാദനത്തിന്റെ പത്തിലൊന്ന് കുറയ്ക്കുമെന്ന് രാജ്യാന്തര നാണയ നിധി. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. സ്തംഭനം ഏറ്റവുമധികം ബാധിച്ചത് തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയെയാണ്. വഴിയോരക്കച്ചവടക്കാരുടെയടക്കം ജീവിതം വഴിമുട്ടി. ശമ്പളമില്ലാതെ ഇനിയും എങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കുമെന്ന ആശങ്കയിലാണ് എട്ടു ലക്ഷം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. 

2014 മുതല്‍ തലസ്ഥാന നഗരത്തില്‍ തന്‍റെ സഞ്ചരിക്കുന്ന ഭക്ഷണശാല നടത്തുന്നു മൊഹമ്മദ് ബദാ. താരതമ്യേന ചിലവേറിയ ഡി.സിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ബദായുടെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ശമ്പളം മുടങ്ങിയതോടെ കരാര്‍ തൊഴിലാളികളടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  ബദയുടെ ഭക്ഷണം തേടി വരാതായി. മഞ്ഞുകാലത്ത് നല്ല തിരക്കുള്ള ഭക്ഷണശാലയില്‍ ഇപ്പോള്‍ വരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.

ഇത് മൊഹമ്മദ് ബദായുടെ മാത്രം കഥയല്ല. സര്‍ക്കാര്‍ ഓഫീസുകള്‍ നിറഞ്ഞ തലസ്ഥാന നഗരം ഏതാണ്ട് നിശ്ചലമാണ്. 

ന്യൂയോര്‍ക്ക് അടക്കമുള്ള വാണിജ്യനഗരങ്ങളെയും ഭരണസ്തംഭനം ബാധിച്ചു തുടങ്ങി. ഇത് തുടര്‍ന്നാല്‍ അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള മതിലിനുള്ള  570 കോടി ഡോളർ ധനാഭ്യർത്ഥന ഡെമോക്രാറ്റുകള്‍ അംഗീകരി്കകാതെ ഭരണച്ചെലവ് ബില്ലിൽ ഒപ്പുവയ്ക്കില്ലെന്ന  ഡോണള്‍ഡ് ട്രംപിന്‍റെ നിലപാടാണ് ഭരണസ്തംഭനത്തിലേക്ക് നയിച്ചത്.

MORE IN BUSINESS
SHOW MORE