ലോകത്തെ ഏറ്റവുമധികം വളർച്ചയുള്ള രാജ്യം ഇന്ത്യ: നരേന്ദ്രമോദി

PTI11_30_2018_000072A
SHARE

ലോകത്തെ ഏറ്റവുംവളർച്ചയുള്ള രാജ്യമായി ഇന്ത്യമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതാനുംവർഷങ്ങളായി ജിഡിപി നിരക്ക് ശരാശരി 7.3ശതമാനത്തിൽ തുടരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം‌പറഞ്ഞു. ഗാന്ധിനഗറിൽ ഒൻപതാമത് വൈബ്രൻറ് ഗുജറാത്ത് ഉച്ചകോടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മോദി

ഈ സർക്കാരിൻറെ കാലത്തെ സാമ്പത്തികമുന്നേറ്റം, 1991ന് ശേഷമുള്ള ഒരുസർക്കാരിനും അവകാശപ്പെടാന്‍ കഴിയുന്നതല്ലെന്നാണ് മോദി വ്യക്തമാക്കുന്നത്. ലോകബാങ്കിൻറെ നിക്ഷേപസൗഹൃദപട്ടികയില്‍ ഇന്ത്യ നാലുവർഷത്തിനിടെ വൻമുന്നേറ്റമുണ്ടാക്കി. അടുത്തവർഷത്തോടെ ഈ പട്ടികയിൽ ആദ്യ അൻപതിലെത്തുകയാണ് ലക്ഷ്യം. ഇന്ത്യൻ സാമ്പദ്‍വ്യവസ്ഥയെ അനുകൂലമായി സ്വാധീനിച്ച ചരിത്രപരമായമുന്നേറ്റമാണ് ജിഎസ്ടി നടപ്പാക്കല്‍ . ജിഡിപി നിരക്ക് ശരാശരി 7.3ശതമാനത്തിൽ തുടരുന്നത് ഇന്ത്യയുടെ വളർച്ചയുടെ പ്രതിഫലനമാണെന്നും മോദി അവകാശപ്പെട്ടു. 

ഗാന്ധിനഗറിൽ, മൂന്നുദിവസംനടക്കുന്ന ഒൻപതാമത് വൈബ്രൻറ് ഗുജറാത്ത് ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഉച്ചകോടിയിൽ നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സംബന്ധിക്കുന്നത്. മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2003ലാണ് വൈബ്രൻറ് ഗുജറാത്തിന് തുടക്കമിട്ടത്. വൻകിടകമ്പനികളെ ഗുജറാത്തിലേക്ക് ആകർഷിക്കുന്നതിനും, സംസ്ഥാനത്തിൻറെ വ്യാപാര-വ്യവസായമേഖലയുടെ മുന്നേറ്റത്തിനും ഉച്ചകോടി സഹായമാകുന്നുവെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക് ഓഫ് മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് അടക്കം, വിവിധ രഷ്ട്രതലവൻമാരും ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്. 

MORE IN BUSINESS
SHOW MORE