10 വർഷത്തിൽ ചൈനക്ക് തൊട്ടുപിന്നിൽ ഇന്ത്യയെത്തും; സാമ്പത്തികശക്തിയാകുമെന്ന് റിപ്പോർട്ട്

PTI11_30_2018_000072A
SHARE

അടുത്ത പത്തുകൊല്ലത്തിനുള്ളില്‍ വികസ്വര രാജ്യങ്ങള്‍ സാമ്പത്തിക ശക്തികളായി മാറുമെന്ന് റിപ്പോര്‍ട്ട്. ചൈനയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യ രണ്ടാമതെത്തുമെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വളരുന്ന സമ്പദ്‌വ്യവസ്ഥകളാകും ഭാവിയുടെ ശക്തികള്‍ എന്നാണ് ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ വിലയിരുത്തല്‍. 2030 ഓടെ ഈ രാജ്യങ്ങളുടെ ആഭ്യന്തരോല്‍പാദനം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  നിലവിലെ സാമ്പത്തിക ശക്തികളെ ഏറെ പിന്നിലാക്കി ഈ രാജ്യങ്ങള്‍ വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നാം സ്ഥാനത്തെത്തുന്ന ചൈനയുടെ ജിഡിപി പത്തുകൊല്ലത്തിനുശേഷം 64 കോടി കോടി ഡോളറാകുമെന്നാണ് കണക്കാക്കുന്നത്. പത്താം സ്ഥാനത്തുള്ള ജര്‍മനിയുടേതിനേക്കാള്‍ പത്തിരട്ടി. രണ്ടാമതെത്തുന്ന ഇന്ത്യയുടേത് 46 കോടി കോടി ഡോളര്‍. അമേരിക്ക 2030 ആകുമ്പോഴേക്കും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ആഭ്യന്തരോല്‍പാദനം 31 കോടി കോടി ഡോളറാകും. അതിനുപിന്നില്‍ വരുന്ന രാജ്യങ്ങളുടെ ജിഡിപി കണക്ക് തുലോം കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാലാംസ്ഥാനത്തെത്തുന്ന ഇന്തൊനീഷ്യയ്ക്ക് 10 കോടി കോടി ഡോളറും പിന്നിലുള്ള ടര്‍ക്കിക്ക് ഒന്‍പതും. ബ്രസീല്‍ 8.6, ഈജിപ്റ്റ് 8.2 റഷ്യ 7.9 എന്നിങ്ങനെയാകും കണക്കുകള്‍. നിലവില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ജപ്പാന്‍ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ജിഡിപി 7.2 കോടി കോടി ഡോളര്‍. പത്താമതാകുന്ന ജര്‍മനിക്കാകട്ടെ 6.9 കോടി കോടി ഡോളറും. ഇന്ത്യയേക്കാള്‍ 40 കോടി കോടി ഡോളര്‍ കുറവ്. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.