എല്‍ ജിയുടെ വി40 തിന്‍ ക്യു ഇന്ത്യൻ വിപണിയിൽ; ട്രിപ്പിള്‍ ക്യാമറ ഫോണിന്റെ പ്രത്യേകതകൾ ഇതാ

lg-v40-thinq
SHARE

എല്‍ ജിയുടെ വി സീരീസ് ശ്രേണിയിലെ  വി ഫോര്‍ട്ടി തിന്‍ ക്യു മൊബൈല്‍ ഫോണ്‍ ഞായറാഴ്ച ഇന്ത്യന്‍ വിപണിയിലെത്തും. ആമോസോണ്‍ ഇന്ത്യയുടെ റീട്ടെയില്‍ പ്ലാറ്റ്ഫോമിലൂടെയാണ് വില്‍പന. 

ആഗോളവിപണയില്‍ അവതരിപ്പിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് വി40 തിന്‍ ക്യു ഇന്ത്യന്‍ വിപണയിലേയ്ക്ക് എത്തുന്നത്. ട്രിപ്പിള്‍ ക്യാമറയാണ് തിന്‍ ക്യുവിന്റെ സവിശേഷത. 16 എം പി സൂപ്പര്‍ വൈഡ് ആങ്കിള്‍ ലെന്‍സ്, 12 എം പി ടെലി ഫോട്ടോ ലെന്‍സ്, 12 എം പി പ്രൈമറി ലെന്‍സ് എന്നിവയാണ് ട്രിപ്പിള്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 

6.1 ഇഞ്ച് ഓഎല്‍ഇഡി സ്ക്രീനാണ് തിന്‍ ക്യുവിന്റേത്. ഡസ്റ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് ടെക്നോളജിയും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു.  ഞായറാഴ്ച മുതല്‍ ആമസോണില്‍ ഫോണ്‍ ലഭ്യമാകും. വില എത്രയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.  എച്ച് ഡി എഫ് സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച‌ാല്‍ പത്തുശതമാനം വിലക്കുറവും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. 

രാജ്യാന്തര മാര്‍ക്കറ്റില്‍ നാലുനിറങ്ങളില്‍ ലഭ്യമായ ഫോണ്‍ ഇന്ത്യയില്‍ മൂന്നുനിറങ്ങളില്‍ മാത്രമാണുള്ളത്.  ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ ഫോണ്‍ ലഭ്യമാകും.

MORE IN BUSINESS
SHOW MORE