സ്കൈപ്പിൽ വൻസുരക്ഷാ വീഴ്ച, തെളിവുകൾ പുറത്ത്; വിഡിയോ

skype-1
SHARE

വിഡിയോ ചാറ്റിങ്ങിനായി ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന സ്കൈപ്പിൽ സുരക്ഷാ പാളിച്ചയുള്ളതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിലാണ് വീഴ്ച കണ്ടെത്തിയിരിക്കുന്നത്. വി ചാറ്റ് സേവനമായ സ്കൈപ്പിലൂടെ ആൻ‌‍ഡ്രോയിഡ് ഫോണുകളുെട ലോക്ക് മറി കടക്കാനാകുമെന്ന വാർത്ത ഞെട്ടലോടെയാണ് ഉപയോക്താക്കൾ കേട്ടത്. ഇതുവഴി ഫോണിലെ ആപ്ളിക്കേഷനുകളും ചിത്രങ്ങളും വിഡിയോകളും മറ്റ് സ്വകാര്യ വിവരങ്ങളും മറ്റൊരാൾക്ക് ചോർത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇങ്ങനെ സ്കൈപ്പ് ആപ്പ് വഴി ഒരാൾക്ക് മറ്റൊരാളുടെ ഫോണിലെ വിവരങ്ങൾ ചോർത്താനും തട്ടിപ്പ് നടത്താനും സാധിക്കും. 

യൂറോപ്പിലെ കോസോവോ സ്വദേശി ഫ്ളോറിയൻ കുനുഷേവ്സിയാണ് തട്ടിപ്പിന്റെ ആധികാരികമായ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഒരു വിഡിയോയിലൂടെയാണ് തട്ടിപ്പ് നടക്കുന്നതെങ്ങനെയെന്ന് ഇദ്ദേഹം വ്യക്തമാക്കി തരുന്നത്. സ്കൈപ്പ് കാൾ ചെയ്യുന്ന അവസരത്തിൽ ഫോണിലെ വിവരങ്ങൾ മറ്റൊരാൾക്ക് ചോർത്താൻ സാധിക്കുമെന്നു വിഡിയോയിൽ നിന്നും മനസിലാക്കാം. 

വാർത്തയോടു ഇതുവരെ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല. 2018 ൽ തന്നെ ഈ സുരക്ഷാ പാളിച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൂർണമായും പരിഹരിച്ചെന്നാണ് കഴിഞ്ഞ വർഷം അധികൃതർ അറിയിച്ചത്. എന്തായാലും സ്കൈപ്പിന്റെ പുതിയ ആൻഡ്രോയിഡ് പതിപ്പ് ഇൻസ്റ്റാൻ ചെയ്യാൻ കമ്പനിയുടെ അറിയിപ്പുണ്ട്. 

MORE IN BUSINESS
SHOW MORE