വാട്സാപ്പിൽ വീണ്ടും ആ വില്ലൻ, തുറന്നാൽ അപകടം; മുന്നറിയിപ്പ്

HIKEMESSENGER-PAYMENTS/
SHARE

സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് വൻ ദുരന്തത്തിലേക്കായിരിക്കും നയിക്കുക. മുന്നറിയിപ്പുകൾ മുറയ്ക്കു നൽകുന്നുണ്ടെങ്കിലും തട്ടിപ്പുകൾക്കു പഞ്ഞമില്ല. 

ജനപ്രിയ മെസേജിങ് ആപ്ളിക്കേഷനായ വാട്സാപ്പ് വീണ്ടും ആപ്പാകുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ. വാട്സാപ്പ് വഴി പ്രചരിക്കുന്ന ഒരു ലിങ്ക്  ആളുകളുടെ ഉറക്കം കെടുത്തുകയാണ്. വാട്സാപ്പ് ഗോൾഡ് അപ്ഡേറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശമാണ് തലവേദന സൃഷ്ടിക്കുന്നത്. 

ഈ വില്ലൻ നേരത്തെ ഒന്നു വന്ന് പോയതാണ്. 2016 ലായിരുന്നു അത്. വാട്സാപ്പ് ഗോൾഡ് എന്ന പേരിൽ വാട്സാപ്പിന്റെ വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അത്. അന്ന് സന്ദേശത്തിനൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ഇതു വഴി മാൽവെയർ പ്രചരിക്കുകയായിരുന്നു. 

ഇപ്പോഴും വീണ്ടും മറ്റൊരു രൂപത്തിൽ രംഗത്തെത്തിയിരിക്കുകയാണ് കക്ഷി.  അന്ന് ലിങ്ക് ആയിരുന്നെങ്കിൽ ഇന്ന് ഒരു വിഡിയോയെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ രൂപത്തിലുള്ള മെസേജ് ആയിട്ടാണ് എത്തിയിരിക്കുന്നത്. 

മാർട്ടിനെല്ലി എന്ന പേരിൽ നിങ്ങളുടെ വാട്സാപ്പിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോ ഒരു മാൽവെയർ ആണെന്നും അത് പ്ളേ ചെയ്ത് പത്തു നിമിഷങ്ങൾക്കുള്ളിൽ ഫോൺ ഹാക്ക് ചെയ്യുമെന്നുമായിരിക്കും മെസേജ്. വാട്സാപ്പ് ഗോൾഡ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യരുതെന്നും ഇതിൽ പറയും. 

എന്നാൽ ഈ മുന്നറിയിപ്പ് ഒരു കെണിയാണെന്നു ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാർട്ടിനെല്ലി എന്ന ഒരു വിഡിയോ ഇല്ലെന്നും വിദഗ്ധർ പറയുന്നു. എന്നാൽ വാട്സാപ്പിൽ ലഭിക്കുന്ന ലിങ്ക് ഒരു കാരണവശാലും ക്ളിക്ക് ചെയ്യുകയോ ഫോർവേ‍ഡ് ചെയ്യാൻ പാടില്ല. 

ഗൂഗിൾ പ്ളേ സ്റ്റോർ പോലുള്ള പരിചിത സ്ഥലങ്ങളിൽ നിന്നു മാത്രം ആപ്ളിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക

MORE IN BUSINESS
SHOW MORE