കരുതല്‍ ധനത്തില്‍ നിന്ന് വിഹിതം നല്‍കാനൊരുങ്ങി റിസര്‍വ് ബാങ്ക്; കേന്ദ്രസര്‍ക്കാരിന് ആശ്വാസം

rbi-shaktikanta-das
SHARE

കേന്ദ്രസര്‍ക്കാരിന് വിഹിതം നല്‍കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അടുത്ത മാര്‍ച്ചോടെ നാല്‍പതിനായിരം കോടിയോളം രൂപ ഡിവിഡന്റായി നല്‍കാനാണ് നീക്കം. 

ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു വിഹിതം കേന്ദ്രത്തിന് നല്‍കണമെന്ന ആവശ്യവും അതേത്തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതുമുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ക്കുശേഷമാണ് പുതിയ നീക്കം.  ശക്തികാന്ത ദാസിനെ ഗവര്‍ണറായി നിയമിച്ചതിനുശേഷം കേന്ദ്രത്തിന് അനുകൂലമായ തീരുമാനങ്ങള്‍ പ്രതീക്ഷിച്ചിരിക്കെയാണ് ഡിവിഡന്റ് നല്‍കിയേക്കുമെന്ന വാര്‍ത്ത റോയിട്ടേഴ്സ് പുറത്തുവിട്ടത്. 

അടുത്ത മാര്‍ച്ചോടെ മുപ്പതിനായിരം കോടിക്കും നാല്‍പതിനായിരം കോടിക്കുമിടയിലുള്ള തുക ഡിവിഡന്റ് നല്‍കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ഡിവിഡന്റ് നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ആര്‍ബിഐയും സര്‍ക്കാരും സംയുക്തമായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സര്‍ക്കാരിന് ആശ്വാസം പകരുന്നതാകും നീക്കം. ധനക്കമ്മി ആഭ്യന്തരോല്‍പാദനത്തിന്റെ 3.3 ശതമാനമെന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഈ തുക കൂടിയേ തീരൂ. ഒരു ലക്ഷം കോടിയോളം രൂപയാണ് ധനമന്ത്രാലയത്തിന്റെ വരുമാനത്തില്‍ കുറവ് ഉണ്ടായത് എന്നതുതന്നെയാണ് ഇതിനു കാരണം. അടുത്തമാസം ഒന്നിന് ബജറ്റ് അവതരണത്തോടെ, ഡിവിഡന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമനമുണ്ടായേക്കുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

MORE IN BUSINESS
SHOW MORE