പുതുവർഷത്തിൽ മിന്നും ഓഫറുമായി ജിയോ; സന്തോഷം ഫുൾ റേഞ്ചിൽ

jio
SHARE

പുതുവർഷത്തിൽ ഉപയോക്താക്കളുടെ സന്തോഷം ഫുൾ കവറേജിലെത്തിക്കുന്ന ഓഫറുമായി റിലയൻസ് ജിയോ. നൂറു ശതമാനം കാഷ്ബാക്ക് വാഗ്ദാനവുമായാണ് ജിയോ വരുന്നത്. ജിയോ ഹാപ്പി ന്യൂ ഇയർ ഓഫർ എന്നാണ് പേരിട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പുതുവർഷ ഓഫർ റിലയൻസ് അധികൃതർ പുറത്തുവിട്ടത്. 

പ്രീ പെയ്ഡ് സ്കീം എടുത്തവർ 399 രൂപയ്ക്കു റീ ചാർജ് ചെയ്യുമ്പോഴാണ് ഓഫർ ലഭിക്കുന്നത്. 2019 ജനുവരി 31 വരെയാകും ആനുകൂല്യം ലഭിക്കുക. റിലയൻസിന്റെ തന്നെ ഫാഷൻ പോർട്ടലായ അജിയോയുമായി ചേർന്നാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നത്. നിലവിലുള്ളതും പുതിയതുമായ വരിക്കാർക്കു ഓഫർ ലഭ്യമായിരിക്കും. ഓൺലൈൻ വഴിയും ഓഫർ ചെയ്യാം. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.