നഷ്ടകണക്കിന്റെ 2018; ബാങ്കുകളുടെ നഷ്ടം 41,167കോടി

bank-lose
SHARE

കഴിഞ്ഞസാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകള്‍ക്ക് ആകെയുണ്ടായ നഷ്ടം നാൽപത്തിയോരായിരം കോടിരൂപ.  സമീപവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവുംവലിയ കണക്കാണിത്. ആർബിഐയുടെ വിശദമായ റിപ്പോർട്ടിൽ, ക്രമക്കേടുകളുടെ എണ്ണം വൻതോതിൽ വർ‌ധിച്ചതായും വ്യക്തമാക്കുന്നു. 

തിരിച്ചുകിട്ടാത്ത വായ്പകള്‍ ഉൾപ്പെടെ ബാങ്കിങ് മേഖലയില്‍ കഴിഞ്ഞസാമ്പത്തികവർഷം ഉണ്ടായ ആകെയുള്ള നഷ്ടകണക്കാണ് ആർബിഐയുടെ റിപ്പോർട്ടിലുള്ളത്. 2017-18വർഷത്തിൽ രാജ്യത്തെ ബാങ്കുകള്‍ക്കുണ്ടായ നഷ്ടം 41,167കോടിരൂപ. മുൻവർഷത്തെ അപേക്ഷിച്ച് 72ശതമാനത്തിൻറെ വർധനയാണ് സംഭവിച്ചത്. അതായത്, 2016-17വർഷത്തെ നഷ്ടകണക്ക് 23,933കോടിരൂപ. റിപ്പോർട്ട് ചെയ്തകേസുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തികവർഷം 5076ആയിരുന്നെങ്കിൽ, അത് 5917ആയും വർധിച്ചു. 

വായ്പാതട്ടിപ്പുകൾക്കൊപ്പം, വിദേശപണമിടപാട്, നിക്ഷേപം- സൈബർ ഇടപാട്, ബാലൻസ്ഷീറ്റ് ക്രമക്കേട് തുടങ്ങിയവയെല്ലാം ഈ കണക്കുകളിൽ ഉൾപ്പെടുന്നു. ഒരുലക്ഷംരൂപ മുതൽ മുകളിലുള്ള ക്രമക്കേടുകളാണ് ഇതിൽ 93ശതമാനവും. 80ശതമാനവും അൻപതുകോടിക്ക് മുകളിലും. കഴിഞ്ഞ സാമ്പത്തികവർ‌ഷത്തിലെ ഏറ്റവുംവലിയ നഷ്ടമുണ്ടാക്കിയ പട്ടികയിൽ ഒന്നാംസ്ഥാനത്ത് പഞ്ചാബ്നാഷനൽബാങ്കിൽനിന്ന് നിരവ്മോദിയും മെഹുൽചോക്സിയും തട്ടിച്ച പതിമൂവായിരംകോടിയാണ്. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.