ബാത്ത്റൂം ഫിറ്റിംങ്സുകളുടെ ശേഖരവുമായി സൊമാനി സെറാമിക്സ്

somani-tiles-bathfittings
SHARE

ബാത്ത്റൂം ഫിറ്റിംങ്സുകളുടെ ശേഖരവുമായി സൊമാനി സെറാമിക്സ്. ഫ്രഞ്ച് ഡിസൈനിലുള്ള പുതിയ ആഡംബര കളക്ഷനുകള്‍ കമ്പനി വിപണിയിലിറക്കി. കേരളത്തിനായി പുതിയ കളക്ഷനുകള്‍ ഇറക്കുമെന്ന് എം.ഡി അഭിഷേക് സൊമാനി മനോരമന്യൂസിനോട് പറഞ്ഞു

1969 മുതല്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന സൊമാനി ടൈല്‍സ് രണ്ടായിരത്തിലാണ് ബാത് ഫിറ്റിംഗ്സിലേക്ക് ശ്രദ്ധപതിപ്പിക്കുന്നത്. ബാത്ത്റൂം ഫിറ്റിംഗ്സുകളില്‍ ഇറ്റാലിയന്‍ ഡിസൈനുകള്‍ക്കുപരിയായി എന്തുചെയ്യാമെന്ന ചിന്ത സൊമാനി ഡിസൈനര്‍ ടീമിനെ കൊണ്ടെത്തിച്ചത് യുറോപ്പിലാണ്. ലോകോത്തര ഡിസൈനര്‍മാരുടെ സേവനത്തിലൂടെ കമ്പനി അത്യാകര്‍ഷകമായ മോഡലുകള്‍ വികസിപ്പിച്ചു.  ഫ്രഞ്ച് ഡിസൈനുകളുടെ മാസ്മരികത ഉള്‍ക്കൊണ്ട് ഒരുക്കിയ പുതിയ കളക്ഷന്‍റെ ആഡംബര ഡിസൈനുകള്‍ ഡല്‍ഹിയിലൊരുക്കിയ പ്രദര്‍ശനത്തില്‍ കമ്പനി അവതരിപ്പിച്ചു.

ജാസ്, പ്രാഡ ഫ്രഞ്ച് കളക്ഷനുകളാണ് കമ്പനി അവതരിപ്പിച്ചത്. എട്ട് ഫോസെറ്റ്സ് സീരിസും എല്‍.ഇ.ഡി ഷവര്‍, എല്‍.ഇ.ഡി മിറര്‍ എന്നിവയും കമ്പനി പുറത്തിറക്കി. കേരളത്തിന്‍റെ വിപണിയിലേക്കായി കൂടുതല്‍ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണെന്ന് എം.ഡി അഭിഷേക് സൊമാനി പറഞ്ഞു.

പ്രകൃതിക്കിണങ്ങിയ നിര്‍മാണരീതി കമ്പനികള്‍ അവലംബിക്കുന്ന കാലഘട്ടത്തില്‍ സ്മാര്‍ട്ട് ബാത്ത്റൂമുകള്‍ക്കിണങ്ങിയ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് സൊമാനി സെറാമിക്സ് ലക്ഷ്യമിടുന്നത്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.