2400 രൂപയ്ക്ക് ഫാൻ വാങ്ങി; ചന്ദ്രബാബുവിനെ തേടിയെത്തിയത് ഒരു കോടിയുടെ ഫ്ലാറ്റ്

gksu-winner
SHARE

കേരളത്തിലെ മാധ്യമക്കൂട്ടായ്മയുടെ സഹകരണത്തോടെ നടന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിന്റെ ബംബർ സമ്മാനം അംഗപരിമിതനായ കൊല്ലം അഞ്ചൽ സ്വദേശിക്ക്. പുനലൂർ നഗരസഭയിലെ ഉദ്യോഗസ്ഥനുമാണ് കല്യാൺ ഗ്രൂപ്പ് നൽകുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റ് ലഭിച്ച ജി.ചന്ദ്രബാബു.

2400 രൂപയ്ക്ക് വാങ്ങിയ ഫാനാണ് ചന്ദ്രബാബുവിനും കുടുംബത്തിനും സമ്മാന കുളിർമ നൽകിയത്. നഗരസഭയിലെ ഉദ്യാഗസ്ഥനായതുകൊണ്ട് എല്ലാ ഉൽപന്നങ്ങൾക്കും ബില്ല് ചോദിച്ചു വാങ്ങിയിരുന്നുവെന്ന് ചന്ദ്രബാബു.

പുനലൂർ നഗരസഭയിലെ ഹെഡ് ക്ലാർക്കായ ചന്ദ്രബാബുവിന് അരയ്ക്ക് താഴോട്ട് ചലന ശേഷിയില്ല. ഇരുപത്തിയഞ്ചു വർഷം മുൻപുണ്ടായാ അപകടത്തെ തുടർന്നാണ് ചലനശേഷി ഭാഗീകമായി നഷ്ടപ്പെട്ടത്. ഉള്ളവരുമാനത്തിൽ ഭാര്യയും രണ്ട് കുട്ടികളുമൊത്തുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നതിനിടെയാണ് GKSU ന്റെ ബംബർ സമ്മാനം ലഭിച്ചത്.

കൊച്ചിയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ചലച്ചിത്ര താരം നിവിന്‍ പോളി ചന്ദ്രബാബുവിന് ഫ്ലാറ്റിന്റെ താക്കോല്‍ കൈമാറി. മാധ്യമങ്ങളുടെ കൂട്ടായ്മ ഐക്യത്തിന്റെ വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കല്യാണ്‍ ജുവലേഴ്സ് ആന്റ് ഡവലപ്പേഴ്സ് ചെയര്‍മാന്‍ ടി.എസ് കല്യാണരാമന്‍ പറഞ്ഞു.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.