ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് സ്വകാര്യവൽകരിക്കാൻ ശ്രമം; കരാറുകാർ പ്രതിഷേധത്തിൽ

hindusthan-newsprint
SHARE

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്് പ്രിൻറ് ലിമിറ്റഡ് സ്വകാര്യവൽകരിക്കാൻ മാനേജ്മെന്റ് ഒത്താശ ചെയ്യുന്നുവന്നാരോപിച്ച് ഫോറസ്റ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻറെ പ്രതിഷേധം. കരാറുകാർക്ക് പണം നൽകാതെ പ്രതിസന്ധി സൃഷ്ടിച്ച് കമ്പനിയെ നഷ്ടത്തിലാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കോട്ടയം വെള്ളൂരിലെ എച്ച്.എൻ.എൽ ഓഫിസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കരാറുകാർക്ക് കൊടുക്കാനുള്ള അഞ്ചുകോടിയോളം രൂപ നൽകാതെ പ്രതിസന്ധി സൃഷ്ടിച്ച് കമ്പനിയെ നഷ്ടത്തിലാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. കരാറുകാരെ കടക്കെണിയിലാക്കി അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമം സൃഷ്ടിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്നും കുറഞ്ഞ ചിലവിൽ കമ്പനി പ്ലാന്റേഷനിലെ തടി ശേഖരിക്കാൻ കഴിയാത്ത വിധം ടെണ്ടർകമ്മറ്റിയുടെ ഫയൽ പൂഴ്ത്തിവച്ചിരിക്കുന്നതായും കരാറുകാർ പറയുന്നു. 1982ൽ കമ്മീഷൻ ചെയ്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലാഭത്തിലാവുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റിന്റെ ദുരൂഹ നീക്കമെന്നാണ് ആരോപണം.സംസ്ഥാന സർക്കാർ സബ്സിഡിയോടെ ടണ്ണിന് ആയിരം രൂപക്ക് നൽകുന്ന തടികൾ ലഭ്യമാക്കുന്നില്ല. കേരളം, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് 2500 മുതൽ 5000 രൂപക്കുവരെ മരങ്ങൾ കിട്ടുമെന്നിരിക്കെ 8000 രൂപക്ക് ആന്ധ്രയിൽനിന്നാണ് തടി വാങ്ങുന്നത്. സംസ്ഥാന സർക്കാർ എച്ച്.എൻ.എല്ലിനെ സംരക്ഷിക്കാൻ നടപടിയെടുത്തതോടെയാണ് അധികൃതർ ബോധപൂർവം പ്രതിസന്ധി സൃഷ്ടിച്ച് നഷ്ടം വരുത്തുന്നതെന്നാണ് പരാതി. 

കടക്കെണിയിലായ വിവിധ ജില്ലകളിലെ കരാറുകാരാണ് പ്രതിഷേധവുമായെത്തിയത്. ജീവനക്കാർക്ക് ശമ്പളം നൽകാതെയും വൻതോതിൽ മാലിന്യം മൂവാറ്റുപുഴ ആറിലേക്ക് ഒഴുക്കിയും കമ്പനിക്കെതിരെ പ്രതിഷേധത്തിന് വഴിയൊരുക്കുന്നതായും ആക്ഷേപമുണ്ട്. എന്നാൽ കരാറുകാർ പൊതുമേഖലാ സ്ഥാപനത്തെ കൊള്ളയടിക്കുകയാണെന്നാണ്ആന്ധ്രാ സ്വദേശിയായ എം.ഡി.യുടെ നിലപാട്.

MORE IN BUSINESS
SHOW MORE