ഇനി മൊബൈൽ നമ്പർ പോർട്ട് ചെയ്യാം, രണ്ട് ദിവസം കൊണ്ട്

Mobile-Phone
SHARE

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ ലളിതമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഇനിമുതല്‍ രണ്ടു ദിവസംകൊണ്ട് നമ്പര്‍ പോര്‍ട്ടുചെയ്തെടുക്കാം.

നമ്പര്‍ മാറാതെ തന്നെ മറ്റൊരു സേവനദാതാവിലേക്ക് മൊബൈല്‍ കണക്ഷന്‍ മാറ്റുന്ന പോര്‍ട്ടിങ് നടപടിക്ക് നിലവില്‍ ഏഴ് ദിവസം വേണമായിരുന്നു. ഇത് രണ്ട് ദിവസം കൊണ്ട് സാധിക്കുന്ന തരത്തിലാണ് ട്രായ് മാറ്റങ്ങള്‍ വരുത്തുന്നത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമങ്ങളില്‍, യുണീക് പോര്‍ട്ടിങ് കോഡ് സൃഷ്ടിക്കുന്നതിനുള്ള മാറ്റമാണ് പ്രധാനം.

നമ്പര്‍ പോര്‍ട്ടുചെയ്യാനുള്ള എസ്എംഎസ് അയച്ച് കാത്തിരിക്കുകയായിരുന്നു നിലവിലെ രീതി. എംഎന്‍എസ്പി സേവദാതാവ്, പഴയ സേവന ദാതാവില്‍ നിന്ന് വിവരം ശേഖരിച്ച് മാറ്റങ്ങള്‍ വരുത്തുന്നത് ഇപ്പോള്‍ റിയല്‍ ടൈമിലൂടെ ആക്കിയതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 

യുണീക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി 15 ദിവസമായിരുന്നത് 4 ദിവസമാക്കി കുറയ്ക്കുകയും ചെയ്തു. ജമ്മു കശ്മീരിലും അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പക്ഷെ, പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നിട്ടില്ല. പോര്‍ട്ടിങ്ങിനുള്ള അപേക്ഷ പിന്‍വലിക്കാനുള്ള നടപടികളും ലഘൂകരിച്ചിട്ടുണ്ട്. കോര്‍പറേറ്റ് കണക്ഷനുകളും സര്‍ക്കിളുകള്‍ക്ക് പുറത്തുനിന്ന് കണക്ഷനുകളും പോര്‍ട്ടുചെയ്യുന്നതിന് 4 ദിവസം വരെയെടുക്കും. ഒരൊറ്റ ഓതറൈസേഷന്‍ കത്തുവച്ച് പോര്‍ട്ടു ചെയ്യാവുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 50 ല്‍ നിന്ന് നൂറാക്കിയിട്ടുമുണ്ട്. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.