ടെലിവിഷന്‍ മീഡിയയുടെ പ്രചാരമളക്കാൻ കൂടുതൽ പാനലുകൾ

barc1
SHARE

ടെലിവിഷന്‍ മീഡിയയുടെ പ്രചാരമളക്കുന്ന സാമ്പിള്‍ പാനലുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യ. നിലവിലെ മുപ്പത്തിമൂവായിരം പാനലുകള്‍ അന്‍പതിനായിരമാക്കി വര്‍ധിപ്പിക്കാനാണ് പദ്ധതി. 

ടെലിവിഷനുകളുടെ പ്രചാരമളക്കുന്നതിനായി എടുക്കുന്ന സാമ്പിളിന്റെ പ്രാതിനിധ്യം  കൂട്ടി, ലഭിക്കുന്ന ഡാറ്റ കുറ്റമറ്റതാക്കുന്നതിനാണ് സാമ്പിള്‍ പാനലുകളുടെ എണ്ണം കൂട്ടുന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തിമൂവായിരം വീടുകളിലാണ് പാനലുകള്‍ വച്ചിരിക്കുന്നത്. ഇത് അന്‍പതിനായിരമാക്കി വര്‍ധിപ്പിക്കുമെന്ന് ബാര്‍ക്ക് ഇന്ത്യയുടെ ചീഫ് ഓഫ് മെഷര്‍മെന്റ് സയന്‍സസ്, ഡെറിക് ഗ്രേ വ്യക്തമാക്കി. 2015ല്‍ ബാര്‍ക്ക് തുടങ്ങുന്ന സമയത്ത് പതിനായിരം പാനലുകളായിരുന്നു ഉണ്ടായിരുന്നത്. പാനലുകള്‍ കൂട്ടുന്നതിനുപുറമെ ലഭിക്കുന്ന ഡാറ്റയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുമെന്നും ഗ്രേ പറഞ്ഞു. ഇന്ത്യയിലെ ഭാഷയിലെയും സംസ്കാരത്തിലെയും വൈവിധ്യം മൂല്യം ലോകത്ത് ഏറ്റവുമധികം ടെലിവിഷന്‍ സാമ്പിള്‍ എടുക്കുന്നതും ബാര്‍ക്കാണ്.  ഒരു ലക്ഷത്തി മുപ്പത്തയ്യായിരം വ്യക്തികളില്‍ നിന്നുള്ള വിവരങ്ങളെടുത്താണ് ബാര്‍ക്ക് ടെലിവിഷന്‍ പ്രചാരം അളക്കുന്നത്. 120 കോടിയിലധികം ടെലിവിഷന്‍ പ്രേക്ഷകരുള്ള ചൈനയിലാകട്ടെ 22,500 വ്യക്തികളില്‍ നിന്നുള്ള വിവരങ്ങളാണെടുക്കുന്നത്. 29 കോടി പ്രേക്ഷകരുള്ള അമേരിക്കയില്‍ 1,08,900 പേരില്‍ നിന്നും. രാജ്യത്തെ ഏക ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ടാം മീഡിയ റിസര്‍ച്ചിനെ മറികടന്നാണ് നാലുകൊല്ലം മുന്‍പ് ബാര്‍ക്ക് നിലവില്‍ വരുന്നത്. കാന്താര്‍ മീഡിയയുടെയും എസി നീല്‍സന്റെയും സംയുക്ത സംരംഭമായിരുന്നു ടാം. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.