ചിത്രങ്ങൾ ഗംഭീരമാക്കാം, മികച്ച ഏഴു ക്യാമറ സ്മാർട് ഫോണുകൾ

camera-phone
SHARE

ഫോണുകൾ മറ്റുള്ളരെ വിളിക്കാൻ മാത്രമാണെന്നുള്ള സങ്കൽപമൊക്കെ പണ്ട്. ജീവിതത്തിൽ മനോഹര മുഹൂർത്തങ്ങൾ പകിട്ടോടെ പകർത്താനും സൂക്ഷിച്ചു വയ്ക്കാനും കൂടിയുള്ള ഇടമാണ് ഇന്ന് സ്മാർട് ഫോണുകൾ. പുത്തൻ ഫോണുകൾ വാങ്ങുമ്പോൾ ആദ്യം കണ്ണ് പോകുന്നതും ക്യാമറ ഫീച്ചേഴ്സിലേക്കു തന്നെ. സെൽഫിയെടുക്കൽ ജീവിതത്തിന്റെ തന്നെ ഭാഗമായി തീർന്നിരിക്കുന്നു. ഇന്ത്യയിൽ ലഭ്യമായ മികച്ച ഏഴു ക്യാമറ സ്മാർട് ഫോണുകളിൽ ചിലതിനെ പരിചയപ്പെടാം

1 വൺ പ്ളസ് 6ടി

വില 37,999 ൽ തുടങ്ങുന്നു. 6.41 ഇഞ്ച് ഫുൾ എച്ച്ഡി  പ്ളസ് ഡിസ്പ്ളേ. 2340*1080 പിക്സൽസ് റസല്യൂഷൻ. ഡ്യവൽ റിയർ ക്യാമറ.  20 മെഗാപിക്സൽ പ്രൈമറി സെൻസർ. സൂപ്പർ സ്ലോ മോഷൻ, ഇന്റലിജൻസ് സെൻസ് റെക്കഗനേഷൻ, നൈറ്റ്സ്കേപ് മോഡ്, സ്റ്റുഡിയോ ലൈറ്റനിങ് പ്രത്യേകതകളാണ്. 

2 ആപ്പിൾ ഐ ഫോൺ എക്സ് എസ്: 5.8 ഇഞ്ച് ഡിസ്പ്ളേ, സൂപ്പർ റെറ്റിന എച്ച്ഡി. ഡ്യുവവൽ 12 മെഗാപിക്സൽ വൈഡ് ആംഗിൾ, ടെലിഫോട്ടോ ക്യാമറ എന്നിവ പ്രത്യേകതകളാണ്.

3 ആപ്പിൾ ഐ ഫോൺ എക്സ് എസ് മാക്സ്-  സ്മാർട് എച്ച്ഡിആർ എന്നു വിളിക്കുന്ന പുതിയ ഫീച്ചർ ഈ ഫോണിന്റെ പ്രത്യേകതയാണ്. 

4 സാംസങ് ഗാലക്സി നോട് 9: 6.4 ഇഞ്ച് ക്യുഎച്ച്ഡി പ്ളസ് ഡിസ്പ്ളേ. മികച്ച സ്റ്റോറേജ് ശേഷി. 12 എംപി ടെലിഫോട്ടോ സെൻസർ. ഫ്രണ്ട് ക്യാമറ 8 എംപി. 

5 വൺ പ്ളസ് 6 : 2.5 ഡി കർവ്, കോണിങ് ഗൊറില്ല ഗ്ളാസ് 5 പ്രത്യേകതകളാണ്. ക്യാമറകൾ യഥാക്രമം 20 എംപി, 16 എംപി. ബാറ്ററി ശേഷി 3300 എംഎഎച്ച്. ഡാഷ് ചാർജ് ടെക്നോളജി പ്രത്യേകതയാണ്. 

6 ഹുവായ് പി 20 പ്രോ: ട്രിപ്പിൾ റിയർ ക്യാമറ ടെക്നോളജി അവതരിപ്പിച്ച ലോകത്തിലെ ആദ്യ സ്മാർട്ഫോൺ. 20 എംപിയുള്ള മോണോക്രോം സെൻസർ, 40 എംപി ആർജിബി ക്യാമറ, എട്ട് എംപി ടെലിഫോട്ടോ ക്യാമറ. 

7 സാംസങ് ഗാലക്സി എസ്9 പ്ളസ്: ടെലിഫോട്ടോ ലെൻസുകളും വൈഡ് ആംഗിൾ ലെ‍ൻസുകളും മികച്ചത്. നിരവധി ഫീച്ചറുകളടങ്ങിയതാണ് ഈ ഫോണിന്റെ ക്യാമറ. 

MORE IN BUSINESS
SHOW MORE