സംസ്ഥാനത്ത് പുതുതായി 1,731 പമ്പുകൾ; അപേക്ഷ ക്ഷണിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍

PETROL-PUMP_
SHARE

രാജ്യത്താകമാനം പുതിയ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ ആരംഭിക്കാനുള്ള  പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പുതുതായി നിലവില്‍ വരുക 1,731 പമ്പുകള്‍. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രോള്‍ ഡീസല്‍  പമ്പുകളുടെ എണ്ണം 3,736 ആയി ഉയരും. നാലരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പുതിയ പമ്പുകള്‍ക്കായുള്ള അപേക്ഷ ക്ഷണിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍ രംഗത്തെത്തിയത്.

തിര‍ഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ഒഴിവാക്കിയാണ് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഒായിലും , ഭാരത് പെട്രോളിയവും , ഹിന്ദുസ്ഥാന്‍ പെട്രോളിയവും പുതിയ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരമാണ് കേരളത്തില്‍ ആകെ ആയിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്ന്  പമ്പുകള്‍ അനുവദിക്കപ്പെടുക.  നഗര വ്യവസായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റഗുലര്‍ മേഖലയില്‍ തൊള്ളായിരത്തി അറുപതും ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന റൂറല്‍ മേഖലയില്‍ എഴുന്നൂറ്റി എഴുപത്തിയൊന്ന് പമ്പുകളുമാണ് നിലവില്‍വരുക.

പത്താം ക്ളാസ് പാസായ 21 മുതല്‍ 60വയസുവരെ പ്രായമുള്ള കുറ്റവാളികളല്ലാത്ത ആര്‍ക്കും പമ്പിനായി അപേക്ഷ സമര്‍പിക്കാം. അതെസമയം ഒക്ടോബര്‍വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ റീട്ടയെ്്ല്‍ ഡീസല്‍ വില്‍പനയില്‍ നാലുശതമാനം വര്‍ധനയുണ്ടായപ്പോള്‍ റീട്ടയെ്്ല്‍ പെട്രോള്‍ വില്‍പനയില്‍ മൂന്നുശതമാനം കുറവുണ്ടായതായും എണ്ണക്കമ്പനികള്‍ കൊച്ചിയില്‍ പറഞ്ഞു.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.