എത്തിപ്പോയി കരുത്തേറിയ സാംസങ് പ്രൊസസർ, പ്രത്യേകതകൾ ഇവ

samsung-new-chip
SHARE

ടെക് ലോകം കാത്തിരിക്കുകയാണ് സാംസങ് അവതരിപ്പിക്കുന്ന പുത്തൻ മൊബൈൽ ഫോൺ‌ പ്രൊസസറിനായി. എന്തെല്ലാം അത്ഭുതങ്ങളായിരിക്കും ഇതിൽ ഒളിപ്പിച്ചിരിക്കുന്നതെന്നു ഇപ്പോഴും പൂർണമായും പുറത്തായിട്ടില്ല. ന്യൂജെൻ ഗൂഗിളിൽ തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. 

ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ പ്രൊസസർ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ അവകാശം. നിലവിൽ  ആപ്പിളും, വാവെയുമാണ് സ്വന്തമായി പ്രൊസസര്‍ നിര്‍മിക്കുന്ന രണ്ടു കമ്പനികൾ. എക്സിനോസ് ബ്രാൻഡ് നെയിമോടു കൂടിയ പ്രൊസസറായിരിക്കും സാംസങ് ഇറക്കുകയെന്നു റിപ്പോർട്ടുകൾ പറയുന്നു. ട്വിറ്ററിലെ എക്സിനോസ് അക്കൗണ്ടിൽ നിന്നാണ് സാംസങ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷത്തെ ഏറ്റവും മികച്ച പ്രൊസസറായിരിക്കും ഇതെന്നു ഇവർ പറയുന്നു. നാളെയായിരിക്കും പ്രൊസസർ പുറത്തിറക്കുക. ഉള്ളിൽ നിന്ന് ബുദ്ധി (Intelligence from within) എന്നാണ് ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്. 

2019 ൽ പുറത്തിറക്കാനിരിക്കുന്ന പുതിയ രണ്ട് ഹാൻഡ്സെറ്റുകൾക്കും ഇതായിരിക്കും പ്രൊസസർ. നിലവിലുള്ള സാംസങ് ഫോണുകളുടെ പ്രൊസസര്‍ എക്‌സിനോസ് 9810 ആണ്. ചിപ്പിന്റെ പേര് എക്‌സിനോസ് 9820 എന്നായിരിക്കുമെന്നു സൂചനയുണ്ട്. ഇതിൽ ഉപയോഗിക്കുന്ന ലിതോഗ്രഫി ടെക്നോളജി ബാറ്ററി ലൈഫ് കൂട്ടുമെന്ന് പറയുന്നു. പോരായ്മകളെല്ലാം പരിഹരിക്കുന്ന ഒരു പ്രൊസസർ തന്നെയായിരിക്കുമെന്നു ചുരുക്കം.അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവും പുതിയ പ്രൊസസറിന് ഉണ്ടായിരിക്കും. ഇരട്ട കോര്‍ ന്യൂറല്‍ പ്രൊസസിങ് യൂണിറ്റ് ഒരുദാഹരണം. 5 ജി മോഡമാണ് മറ്റു പ്രധാന പ്രത്യേകത. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.