ആവേശമാകാൻ ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവ്; പങ്കെടുക്കാന്‍ വാട്സാപ്പ് നമ്പര്‍ പുറത്തിറക്കി

shoppingfest1
SHARE

വ്യാഴാഴ്ച ആരംഭിക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവിന്റെ സമ്മാനപദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വാട്സാപ്പ് നമ്പര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടി മഞ്ജു വാര്യരാണ് വാട്സാപ്പ് നമ്പര്‍ പ്രഖ്യാപിച്ചത്. ഈമാസം 15 മുതല്‍ ഡിസംബര്‍ 16 വരെ നടക്കുന്ന ഷോപ്പിങ് ഉല്‍സവില്‍ നാലുകോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 

ആയിരമോ, അതിലധികമോ രൂപയുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവിന്റെ സമ്മാനപദ്ധതിയില്‍ പങ്കെടുക്കാന്‍ അവസരം. അതിനായി മഞ്ജു വാര്യര്‍ പ്രഖ്യാപിച്ച 9995811111 എന്ന വാട്സാപ്പ് നമ്പറിലേയ്ക്ക് GKSU എന്ന് ടൈപ്പ് ചെയ്ത് ബില്‍ സഹിതം മെസേജ് അയയ്ക്കാം. ഇതില്‍ നിന്നാണ് സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നത്. 

ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ വരെ അണിനിരക്കുന്ന ഷോപ്പിങ് ഉല്‍സവില്‍ നാലുകോടി രൂപയുടെ സമ്മാനങ്ങളുണ്ട്. ഓണക്കാലത്ത് പ്രഖ്യാപിക്കാനിരുന്ന ഓഫറുകളടക്കം അവതരിപ്പിച്ചാണ് പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്. ഓണക്കച്ചവടം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കോടികളുടെ നഷ്ടമുണ്ടായ വാണിജ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ മാധ്യമക്കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഷോപ്പിങ് ഉല്‍സവ് സംഘടിപ്പിക്കുന്നത്. 

MORE IN BUSINESS
SHOW MORE