ഗ്രേറ്റ് കേരള ഷോപ്പിങ് ഉൽസവ്; റോഡ്ഷോയ്ക്ക് തുടക്കം

great-kerala-shopping-festval
SHARE

ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവിന്റെ പ്രചാരണത്തിനായുള്ള റോഡ്ഷോയ്ക്കു തൃശൂരില്‍ തുടക്കമായി. മണ്ണുത്തിയില്‍ ഇസാഫ് ബാങ്കിന്റെ കോര്‍പറേറ്റ് ഓഫിസിന് മുമ്പില്‍ നിന്നാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. 

മാധ്യമങ്ങളുടെ കൂട്ടായ്മയിലാണ് ഗ്രേയ്റ്റ് കേരള ഷോപ്പിങ് മാമാങ്കം ഒരുങ്ങുന്നത്. ഒരു മാസം നീണ്ടുനില്‍ക്കും. നവംബര്‍ പതിനഞ്ചു മുതല്‍ ഡിസംബര്‍ പതിനാറു വരെ. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനം. നാലു കോടി രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് റോഡ് ഷോയുടെ പാര്‍ട്ണര്‍. കല്യാണ്‍ ജ്വല്ലേഴ്സ് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ബമ്പര്‍ സമ്മാനം. ആയിരം രൂപയ്ക്കു മീതെ സാധനങ്ങള്‍ വാങ്ങിയല്‍ കൂപ്പണുകള്‍ ലഭിക്കും. ഇതില്‍ നിന്ന് ഭാഗ്യശാലിയെ കണ്ടെത്തും.

സംസ്ഥാനത്തെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുന്നത്. ജികെഎസ്‌ വാട്‌സ്ആപ്പ് നമ്പറിലേക്ക് ജിഎസ്ടി പ്രകാരമുള്ള ബില്ലിന്‍റെ ചിത്രം മൊബൈല്‍ ഫോണിലൂടെ അയച്ചാല്‍ മതി. പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ബ്രാന്‍ഡുകളും ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിക്കുന്നുണ്ട്. 

MORE IN BUSINESS
SHOW MORE