കിറ്റ്കോയുടെ വരുമാനത്തില്‍ വര്‍ധന; 138 പദ്ധതികൾ നടപ്പിലാക്കി

kitco-growth
SHARE

പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോയുടെ  വരുമാനത്തില്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 60 കോടി രൂപയാണ് ആകെ വരുമാനം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മന്ദിരം കുറഞ്ഞ ചെലവിൽ നിർമിക്കാൻ കിറ്റ്കോയുടെ ഡിസൈൻ മികവ് സഹായിച്ചതായി  കിറ്റ്കോ അവകാശപ്പെട്ടു.  

2017-18ല്‍ ആകെ വരുമാനം 19.19 ശതമാനം വർദ്ധിച്ച് 60.02 കോടി രൂപയായി. അറ്റാദായം 11.62%  ഉയർന്ന് 9.34 കോടിയായി.  വിവിധ മേഖലകളിലായി 138  പദ്ധതികൾ നടപ്പിലാക്കിയതായി കിറ്റ് കോ മാനേജിങ്  ഡയറക്ടർ ശ്രി സിറിയക്  ഡേവീസ് അറിയിച്ചു. വിനോദ സഞ്ചാരം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, മാനവ വിഭവ ശേഷി വികസനം എന്നി മേഖലകളിലാണ് കൺസൾട്ടൻസി സേവനം നൽകിയത്. 

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മന്ദിരം കുറഞ്ഞ ചെലവിൽ നിർമിക്കാൻ കിറ്റ്കോയുടെ ഡിസൈൻ മികവ് സഹായിച്ചതായി സിറിയക് ഡേവിസ് അവകാശപ്പെട്ടു. രാജ്യത്തെ വിമാനത്താവളങ്ങളിലെ ടെർമിനൽ മന്ദിര നിർമാണച്ചെലവു ചതുരശ്ര മീറ്ററിന് 65,000 രൂപയിൽ കവിയരുതെന്നാണ് എയർപോർട് എക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥ. 

ഊർജ്ജ സംരക്ഷണത്തിന്  നൽകുന്ന ലീഡ്  (LEED ) അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കണ്ണൂർ. ഈ വര്ഷം കേരളത്തിൽ  നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളിൽ കൊച്ചി ജല മെട്രോ, പബ്ലിക് സ്‌കൂളുകളുടെ നവീകരണം, മൂന്ന് മെഡിക്കൽ കോളേജുകളുടെ നിർമാണം, കായിക വികസനത്തിന്അടിസ്ഥാന സൗകര്യങ്ങൾക്ക്‌   700 കോടി രൂപ ചിലവിൽ നടപ്പാക്കുന്ന 57 പദ്ധതികൾ  എന്നിവ ഉൾപെടും.  ഇത് കൂടാതെ വിവിധ സംസ്ഥാനങ്ങളിലും  മറ്റു രാജ്യങ്ങളിലും പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ കിറ്റ് കോക് കഴിഞ്ഞതായി, എം. ഡി അറിയിച്ചു.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.