ലുലു ഗ്രൂപ്പിന്റെ രണ്ടാം സൈബര്‍ ടവര്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനസജ്ജം

lulu-cybertower
SHARE

ഐടി രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിതുറന്ന് ലുലു ഗ്രൂപ്പിന്റെ രണ്ടാം സൈബര്‍ ടവര്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനസജ്ജമായി. ഇരുപത് നിലകളിലായി, ഒന്‍പത് ലക്ഷം ചതുരശ്ര അടിയുള്ള സൈബര്‍ ടവര്‍ ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാനൂറ് കോടി ചിലവിട്ട് പണിതീര്‍ത്ത ടവര്‍, കേരളത്തിലെ ടെക്കികള്‍ക്കുള്ള തന്റെ സംഭാവനയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫലി പറയുന്നു. 

താഴെനിന്ന് എട്ട് നിലകള്‍ വാഹനപാര്‍ക്കിങ്ങിനാണ്. അതിന് മുകളില്‍ ഫു‍ഡ്കോര്‍ട്ട്. തുടര്‍ന്ന് 20 വരെയുള്ള നിലകളാണ് ഐടി കമ്പനികള്‍ക്ക് വിട്ടുകൊടുക്കാന്‍ സജ്ജമായിരിക്കുന്നത്. ഓരോ നിലയിലും 84,000 ചതുരശ്ര അടി, 1200 പേരെ ഉള്‍ക്കൊള്ളാം. അങ്ങനെ 11 നിലകളിലായി ഒന്‍പത് ലക്ഷത്തിനടുത്ത് വര്‍ക്സ്പേസ്. ദക്ഷി‍ണേന്ത്യയില്‍ തന്നെ അത്യപൂര്‍വമാണ് ഇതെന്ന് എം.എ. യുസഫലി. ഒപ്പം രാജ്യാന്തര നിലവാരത്തില്‍ മറ്റ് ക്രമീകരണങ്ങളും. 

രണ്ട് പ്രമുഖ അമേരിക്കന്‍ ഐടി കമ്പനികള്‍ അടക്കം സൈബര്‍ ടവറില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുന്നു. നാലുലക്ഷം ചതുരശ്ര അടിയി‌ല്‍ സൈബര്‍ ടവര്‍ ഒന്ന് തുറന്നുകൊണ്ട് അഞ്ചുവര്‍ഷം മുന്‍പാണ് ഈ മേഖലയില്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് തുടക്കമിട്ടത്. കാരണം യുസഫലി പറയുന്നത് ഇങ്ങനെ. 

ഇരട്ട ടവറുകളായി സ്മാര്‍ട്ട് സിറ്റിയില്‍ ഉയരുന്ന 35 ലക്ഷം ചതുരശ്ര അടി കെട്ടിടസമുച്ചയവും ഈ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ സംഭാവനയാണ്. അവ രണ്ടുവര്‍ഷത്തിനുള്ളില്‍ തുറക്കും. 

MORE IN BUSINESS
SHOW MORE