ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവില്‍ നാലു കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ

great-kerala-shopping
SHARE

ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവില്‍ നാലു കോടിയിലേറെ രൂപയുടെ സമ്മാനങ്ങള്‍. ഈ മാസം 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഷോപ്പിങ് ഉത്സവം. കല്യാണ്‍ ജൂവലേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് ബമ്പര്‍ സമ്മാനം. 

ജികെഎസ്‌യുവില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കല്യാണ്‍ ജൂവലേഴ്സില്‍ നിന്ന് ആയിരം രൂപയുടെ ഡിസ്കൗണ്ട് വൗച്ചര്‍ ലഭിക്കും. പതിനായിരം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം. ലിവര്‍ ആയുഷ്–സഹി  ആയുര്‍വേദ  നല്‍കുന്ന 1,000 രൂപയുടെ വീതമുള്ള ഗിഫ്റ്റ് ഹാംപറുകള്‍, കിറ്റെക്‌സ് നല്‍കുന്ന ബാക്ക് പായ്ക്ക് ബാഗുകള്‍, കാഫിന്റെ ഇലക്ട്രിക് ചിമ്മിനി, വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള എന്‍ട്രി പാസ്സുകള്‍ എന്നിവയാണ് മറ്റു സമ്മാനങ്ങള്‍. ബിസ്മി, ക്യു.ആര്‍.എസ്., പിട്ടാപ്പിള്ളില്‍, ജോസ് ആലുക്കാസ് എന്നിവിടങ്ങളില്‍ നിന്ന് 2,000 രൂപയുടെ വീതമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകളും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 1,750 രൂപയുടെ വീതമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകള്‍ മൊബൈല്‍ കിങ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ആയിരം രൂപയോ അതില്‍ കൂടുതലോ ചെലവഴിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുന്നത്. ജി.എസ്.ടി. പ്രകാരമുള്ള ബില്ലിന്റെ ചിത്രം മൊബൈലിലെടുത്ത് ജി.കെ.എസ്.യു.വിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണം. ഒപ്പം, ഉപഭോക്താവിന്റെ പേരും വിലാസവും മൊബൈല്‍ നമ്പരും ബില്‍ നമ്പരും നല്‍കണം. ജി.കെ.എസ്.യു.വിന്റെ വാട്‌സ്ആപ്പ് നമ്പര്‍ വൈകാതെ പ്രസിദ്ധീകരിക്കും. 

സമ്മാനങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ബ്രാന്‍ഡുകളും ജി.കെ.എസ്.യു. കാലയളവില്‍ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുന്നത്. അച്ചടി-ദൃശ്യ-ശ്രാവ്യ-നവ മാധ്യമങ്ങളെല്ലാം കൈകോര്‍ക്കുന്നതാണ് ജി.കെ.എസ്.യു. പ്രളയം തളര്‍ത്തിയ കേരളത്തിലെ വാണിജ്യ മേഖലയ്ക്ക് ഉണര്‍വേകുകയും ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കുകയുമാണ് ജി.കെ.എസ്.യു.വിന്റെ ലക്ഷ്യം. ധനകാര്യ സ്ഥാപനമായ ഇസാഫ് ആണ് റോഡ് ഷോ പാര്‍ട്ണര്‍.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.