മത്സ്യ വില്‍പ്പന‌ മാത്രമല്ല ഇനി മീൻകറിയും; ബിസിനസ് വ്യാപിപ്പിച്ച് ധർമ്മജൻ

darmajan
SHARE

കൊച്ചി അയ്യപ്പന്‍കാവില്‍ തുടങ്ങിയ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്‍റെ  വിജയത്തിന് ശേഷം തന്‍റെ മത്സ്യ ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സിനിമ താരം ധര്‍മജന്‍ ബോള്‍ഗാട്ടി. മത്സ്യ വില്‍പ്പനയോടൊപ്പം ഇത്തവണ മീന്‍കറി വില്‍പ്പനയും ധര്‍മജന്‍ ലക്ഷ്യമിടുന്നു.

കടല്‍ മീനും കായല്‍ മീനും ഏറെ ഇഷ്ടപ്പെടുന്ന കൊച്ചിക്കാര്‍ക്ക് വേണ്ടി തന്‍റെ മത്സ്യവ്യാപാരം വ്യാപിപ്പിക്കുകയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മത്സ്യ വില്‍പ്പനയോടൊപ്പം നല്ല രുചിേയ റിയ മീന്‍ കറിയും ആവശ്യക്കാര്‍ക്ക് ഇനി ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്നും ലഭ്യമാകും. പുതുതായി ആരംഭിക്കുന്ന പനമ്പിള്ളി നഗറിലെ ഔട്ട് ലെറ്റില്‍ നിന്നും ഒാര്‍ഡര്‍ ചെയ്താല്‍ ഇരുപത് മിനിറ്റിനകം മീന്‍ കറി റെഡിയാകും.

സ്ക്രീനിന് മുന്നില്‍ തമാശ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുന്ന ധര്‍മ്മജന്‍ ഫിഷ് ഹബ്ബിന്‍റെ കാര്യത്തില്‍ അല്പം സീരിയസ്സാണ്. മറ്റ് സിനിമ താരങ്ങളും ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്‍റെ ഫ്രാഞ്ചൈസി ഏറ്റെടുത്തിട്ടുണ്ട്. രമേഷ് പിഷാരടി, വിജയരാഘവന്‍, ടിനി ടോം തുടങ്ങിയ താരങ്ങളാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിനെ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.