പ്രളയം തകർത്ത കേരളത്തെ തിരിച്ചുപിടിക്കാൻ ഗ്രേറ്റ് കേരള ഷോപ്പിങ് ഫെസ്റ്റ്

great-kerala
SHARE

പ്രളയം തകര്‍ത്ത േകരളത്തിന്‍റെ വാണിജ്യ മേഖലയെ തിരിച്ചു പിടിക്കാന്‍ ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവ് വരുന്നു. സംസ്ഥാനത്തെ മാധ്യമ കൂട്ടായ്മയില്‍ ഉയര്‍ന്ന ആശയത്തിന് വാണിജ്യ മേഖലയിലെ പ്രമുഖ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. നവംബര്‍ പതിനഞ്ചു മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ഷോപ്പിങ് ഉല്‍സവത്തിന്‍റെ ലോഗോ ചലച്ചിത്ര താരം മമ്മൂട്ടി പ്രകാശനം ചെയ്തു.

ഓണക്കച്ചവടത്തിനൊരുങ്ങിയിരുന്ന കേരള വിപണിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ടാണ് പ്രളയം കടന്നു പോയത്. വാണിജ്യമേഖലയിലുണ്ടായ മന്ദത സംസ്ഥാനത്തിന്‍റെയാകെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിച്ചു.  ഈ പ്രതിസന്ധിയില്‍ നിന്ന് വിപണിയെയും അതുവഴി സാമ്പത്തിക മേഖലയെയും കൈപിടിച്ചുയര്‍ത്തുകയാണ് ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവിന്‍റെ  ലക്ഷ്യം. 

സംസ്ഥാനത്തെ മാധ്യമങ്ങളുടെ കൂട്ടായ്മയാണ് ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവ് എന്ന ആശയത്തിനു പിന്നില്‍. പിന്തുണയുമായി കേരള മെര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ്,ഡീലേഴ്സ് അസോസിയേഷൻ ഓഫ് ടിവി ആൻഡ് അപ്ലയൻസസ്, സൂപ്പർ മാർക്കറ്റ് അസോസിയേഷൻ ഓഫ് കേരള ,റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ  സംഘടനകളും രംഗത്തുണ്ട്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം മമ്മൂട്ടി ഗ്രേറ്റ്  കേരള ഷോപ്പിങ്ങ് ഉല്സവിന്റെ ലോഗോ പുറത്തിറക്കി.

ജി എസ് ടി രജിസ്ട്രേഷനുള്ള സംസ്ഥാനത്തെ ഏത് വ്യാപാര സ്ഥാപനത്തിനും ഗ്രേറ്റ് കേരള ഷോപ്പിങ്ങ് ഉല്സവിന്റെ ഭാഗമാകാം.നവംബർ 15 മുതൽ ഡിസംബർ 16 വരെ നീളുന്ന ഷോപ്പിംഗ് ഉൽസവത്തിൽ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്കായി  4 കോടി രൂപയുടെ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.