ഐടി മേഖലയിൽ വരാൻ പോകുന്നത് വൻ അവസരങ്ങൾ

it-sector
SHARE

അടുത്ത ആറുമാസത്തേക്ക് ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂനിയര്‍ തലത്തിലായിരിക്കും നിയമനങ്ങള്‍ കൂടുതല്‍. 53 ശതമാനത്തോളം റിക്രൂട്മെന്റ് നടക്കുമെന്നാണ് എക്സ്പെരിസ് ഐടി എംപ്ലോയ്മെന്റ് ഔട്‌ലുക് സര്‍വെയില്‍ പറയുന്നത്. 

അമേരിക്കയിലെ വിസ നിയന്ത്രണങ്ങളില്‍ അയവുവന്നതാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അവസരമാകുന്നത്. ഐടി സ്ഥാപനങ്ങളും ഐടിയേതര സ്ഥാപനങ്ങളും റിക്രൂട്മെന്റിന് തയ്യാറെടുത്തുകഴിഞ്ഞു. ജൂനിയര്‍ തലത്തിലുള്ള റിക്രൂട്മന്റുകള്‍ക്ക് സെലക്ഷന്‍ മാനദണ്ഡങ്ങള്‍ അയഞ്ഞതായിരിക്കുമെന്നും എക്സ്പെരിസ് ഐടി എംപ്ലോയ്മെന്റ് ഔട്‌ലുക്ക് പറയുന്നു. ഭൂരിഭാഗം റിക്രൂട്മെന്റുകളും നടക്കുക സ്റ്റാര്‍ട്അപ് സ്ഥാപനങ്ങളില്‍ നിന്നുതന്നെയായിരിക്കും. 

അയ്യായിരത്തിനുമുകളില്‍ സ്റ്റാര്‍ട്ടപ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, വിവിധ തലത്തിലുള്ള റിക്രൂട്മെന്‍റുകളായിരിക്കമെന്നും സര്‍വേയില്‍ പറയുന്നു. താല്‍ക്കാലികമായിട്ടോ, ഓണ്‍ ഡിമാന്‍ഡ് ഹയറിങ്ങോ ആവാം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനുതകുന്ന തരത്തില്‍ നിലവിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയോ കരാര്‍ കാലാവധി കൂട്ടിയോ കമ്പനികള്‍ തല്‍ക്കാലം പിടിച്ചുനിന്നേക്കാമെന്നും സര്‍വേയില്‍ പറയുന്നു. രാജ്യത്തെമ്പാടുമുള്ള 550 ഐടി വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് എക്സ്പെരിസ് ഐടി എംപ്ലോയ്മെന്റ് ഔട്ട്ലുക് സര്‍വെ തയ്യാറാക്കിയത്. 

MORE IN BUSINESS
SHOW MORE