രാജ്യത്ത് ചൈനീസ് സ്മാര്‍ട് ഫോണുകളുടെ വില്‍പന പൊടിപൊടിക്കുന്നു

mobile
SHARE

രാജ്യത്ത് ചൈനീസ് സ്മാര്‍ട് ഫോണുകളുടെ വില്‍പന പൊടിപൊടിക്കുന്നു. സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴുമാസങ്ങളില്‍ത്തന്നെ അന്‍പതിനായിരം കോടി രൂപയുടെ ചൈനീസ് ഫോണുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പനയേക്കാള്‍ ഇരട്ടി. 

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് സ്ഥാപനത്തിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ സ്മാര്‍ട് ഫോണുകളുടെ വില്‍പന എക്കാലത്തേയും മികച്ചതായി. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ മാത്രം 4 കോടി 40 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. ഷവോമി, സാംസങ്ങ്, വിവോ, ഒപ്പോ എന്നീ ബ്രാന്‍ഡുകള്‍ക്ക് റെക്കോര്‍ഡ് വില്‍പനയായിരുന്നു. 27 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ നേടി ഷവോമിയാണ് മുന്നിട്ടുനിന്നത്. 23 ശതമാനം മാര്‍ക്കറ്റ് ഷെയറോടെ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങ് രണ്ടാമതും. 

പത്തുശതമാനം പങ്കാളിത്തം നേടി വിവോ മൂന്നാമതും മൈക്രോമാക്സ് നാലാമതും ഒപ്പോ അഞ്ചാമതുമെത്തി. ഓണ്‍ലൈനിലുള്‍പ്പെടെ മുപ്പതിനായിരം രൂപയില്‍ താഴെയുള്ള പ്രീമിയം സ്മാര്‍ട്ഫോണുകള്‍ക്ക് ഓഫറുകള്‍ കൂടിയതാണ് വില്‍പനയില്‍ പ്രതിഫലിച്ചത്. ബൈ ബാക്കുകള്‍, പലിശ രഹിത ഇഎംഐ ലോണുകള്‍, ക്യാഷ്ബാക്ക് തുടങ്ങിയ ഓഫറുകള്‍ ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിച്ചു.  ഫുള്‍സ്ക്രീന്‍ ഡിസ്പ്ലേ, ബയോമെട്രിക്  സെക്യൂരിറ്റി, ഡ്യുവല്‍ ക്യാമറ തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട് ഫോണുകള്‍ക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചാരം കൂട്ടി. 

MORE IN BUSINESS
SHOW MORE