2020 ഏപ്രില്‍ ഒന്നു മുതല്‍ ബി.എസ് VI വാഹനങ്ങള്‍ മാത്രമെ വില്‍ക്കാവൂ എന്ന് കോടതി

b6-vehicle3
SHARE

രാജ്യത്ത് 2020 ഏപ്രില്‍ ഒന്നു മുതല്‍ ബി.എസ് VI വാഹനങ്ങള്‍ മാത്രമെ വില്‍ക്കാന്‍ പാടുളളുവെന്ന് സുപ്രീംകോടതി. വാഹനങ്ങള്‍ കാരണമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം തടയണമെന്ന പൊതുതാല്‍പര്യഹര്‍ജിയിലാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. ഇതോടെ, വിപണിയിലിറക്കിയ മുഴുവന്‍ ബി.എസ് IV വാഹനങ്ങളും ഈകാലയളവിനുളളില്‍ വിറ്റഴിക്കേണ്ടി വരും.

കേന്ദ്രസര്‍ക്കാരിന്‍റെ അനുകൂല നിലപാടും കൂടി കണക്കിലെടുത്താണ് സുപ്രീംകോടതി ഉത്തരവ്. ബി.എസ് IV ന് ശേഷം ബി.എസ് V തരം വാഹനങ്ങള്‍ വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചിരുന്നു. ബി.എസ്. VI വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് 2016ല്‍ കേന്ദ്രം പച്ചക്കൊടി കാട്ടി. വാഹനനിര്‍മാതാക്കള്‍ക്ക് 2020 ജൂണ്‍ മുപ്പത് വരെ ബി.എസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കാനായിരുന്നു നീക്കം. എന്നാല്‍, മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ മാത്രമെ ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ പാടുളളുവെന്ന് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വായുമലിനീകരണം നിയന്ത്രിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും വിലയിരുത്തി. ഇതോടെ, വാഹനനിര്‍മാതാക്കള്‍ക്ക് വളരെ നേരത്തെ തന്നെ ബി.എസ് IV വാഹനങ്ങളുടെ നിര്‍മാണം നിര്‍ത്തേണ്ടി വരും. പുതിയ തരം വാഹനങ്ങള്‍ പുറത്തിറക്കുന്ന നടപടികളും വേഗത്തിലാക്കും. 

MORE IN BUSINESS
SHOW MORE