കശുവണ്ടി മേഖലയ ശക്തിപ്പെടുത്താന്‍ സഹായഹസ്തവുമായി സര്‍ക്കാർ

cahew2
SHARE

കശുവണ്ടി മേഖലയ ശക്തിപ്പെടുത്താന്‍ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാര്‍. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് ആവശ്യമായ തോട്ടണ്ടി ക്യാഷ്യൂ ബോര്‍ഡ് വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. താല്പര്യമുള്ള സ്വകാര്യ കമ്പനികളേ ക്ഷണിച്ചുകൊണ്ട് ക്യാഷ്യൂ ബോര്‍ഡ് പരസ്യം നല്‍കി. 

സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ തുക അഡ്വാന്‍സായി ഇടനിലക്കാര്‍ക്ക് നല്‍കിയാണ് തോട്ടണ്ടി വാങ്ങുന്നത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള തോട്ടണ്ടി ലഭ്യമാകില്ല എന്നു മാത്രമല്ല,പലപ്പോഴും ചൂഷണത്തിന് ഇടയാക്കപ്പെടുന്നുണ്ട്.ആവശ്യത്തിന് തോട്ടണ്ടി ലഭ്യമാകാത്തതിനേ തുടര്‍ന്ന് പല ചെറുകിയ ഫാക്ടറികളും പൂട്ടി.ഫാക്ടറികള്‍ തുറന്നാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കൂ എന്ന് കണ്ടതിനേ തുടര്‍ന്നാണ് തോട്ടണ്ടി വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്ന് ക്യാഷ്യൂ ബോര്‍ഡ് വാങ്ങുന്ന തോട്ടണ്ടി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പുറമേ ന്യായ വിലക്ക് സ്വകാര്യ ഫാക്ടറികള്‍ക്കും നല്‍കും. താല്പര്യമുള്ള കമ്പനികളേ ക്ഷണിച്ചു കൊണ്ട് ക്യാഷ്യൂ ബോര്‍ഡ് പരസ്യം നല്‍കി. ഗിനിയബസോവയില്‍ നിന്ന ആദ്യ ഘട്ടത്തില്‍ ഇറക്കിയ തോട്ടണ്ടി കശുവണ്ടി കോര്‍പറേഷനും ക്യാപെക്സിനും നല്‍കി.ടാന്‍സാനിയയില്‍ സീസണ്‍ തുടങ്ങിയതോടെ അവിടെ നിന്ന് തോട്ടണ്ടി ഇറക്കി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് ക്യാഷ്യൂ ബോര്‍ഡ‍് ലക്്ഷ്യമിടുന്നത്.

MORE IN BUSINESS
SHOW MORE