കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന 10 മദ്യങ്ങളില്‍ 4 എണ്ണം ഇന്ത്യൻ

liquer
SHARE

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പത്ത് മദ്യങ്ങളില്‍ നാല് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ സ്ഥാനം പിടിച്ചു. വില്‍പനയില്‍ രണ്ടാം സ്ഥാനം ഇന്ത്യയില്‍ നിന്നുള്ള ഓഫീസേഴ്സ് ചോയ്സ് വിസ്കിക്കാണ്. 

ദക്ഷിണ കൊറിയയില്‍ ഉല്‍പ‍ാദിപ്പിക്കുന്ന ജിന്‍‍റോ എന്ന മദ്യമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. പ്രതിവര്‍ഷം ഏഴരക്കോടി  ബോട്ടിലുകള്‍. സോജു വിഭാഗത്തില്‍പ്പെടുന്ന മദ്യമായ ജിന്‍‌റോയില്‍ ആല്‍ക്കഹോളിന്റെ അളവ് തുലോം കുറവാണ്. 20 ശതമാനം മാത്രം. 3 കോടി 20 ലക്ഷം ബോട്ടിലുകള്‍ വിറ്റഴിക്കപ്പെടുന്ന ഇന്ത്യന്‍ നിര്‍മിത വിസ്കി, ഓഫിസേഴ്സ് ചോയ്സ് രണ്ടാം സ്ഥാനത്ത്. 42.8 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്.

നാലാം സ്ഥാനത്തുള്ള മക്ഡവല്‍സ് നമ്പര്‍വണ്‍ വിസ്കിയുടെ വില്‍പന പ്രതിവര്‍ഷം 2 കോടി 66 ലക്ഷം. മറ്റൊരു ഇന്ത്യന്‍ നിര്‍മിത വിസ്കി, ഇംപീരിയല്‍ ബ്ലൂ ഏഴാം സ്ഥാനത്തുണ്ട്. ഒരു കോടി തൊണ്ണൂറുലക്ഷമാണ് വില്‍പന. തൊട്ടടുത്ത് ഇന്ത്യയില്‍ നിന്നുതന്നെയുള്ള റോയല്‍ സ്റ്റാഗ് വിസ്കി. ഒരു കോടി 87 ലക്ഷം ബോട്ടിലുകള്‍. 

റഷ്യന്‍ വോഡ്കയായ സ്മിര്‍ണോഫ് വില്‍പനയില്‍ അഞ്ചാംസ്ഥാനത്താണ്. രണ്ടുകോടി അറുപത് ലക്ഷം. സ്കോട്‌ലന്റില്‍ നിന്നുള്ള സ്കോച്ച് വിസ്കി ജോണിവാക്കര്‍ ഒന്‍പതാമതും ക്യൂബന്‍ റം ബക്കാര്‍ഡി പത്താമതുമാണ്. പ്രചാരമേറെയുള്ള മദ്യമാണ് ചൈനയില്‍ നിര്‍മിക്കുന്ന ബൈജു. ലോകത്തേറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായതിനാല്‍ ഇത് സ്വാഭാവികം. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രചാരം ലഭിക്കാതെ പോയതിനാല്‍ ബൈജുവിന്റെ വില്‍പന കൂടുന്നില്ല. 

MORE IN BUSINESS
SHOW MORE