‘മൊബൈല്‍ കണക്ഷനുവേണ്ടി ആധാര്‍ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ അവസരം’

aadhaar-mobile-2
SHARE

മൊബൈല്‍ കണക്ഷനുവേണ്ടി ആധാര്‍ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക്, ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ അവസരമുണ്ടെന്ന് മൊബൈല്‍ സേവനദാതാക്കളുടെ സംഘടന. ആധാറിനുപകരം മറ്റുരേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. പ്രോസസിങ് കാലയളവില്‍ സേവനങ്ങള്‍ റദ്ദാക്കില്ലെന്നുും സംഘടന വ്യക്തമാക്കുന്നു. 

ടെലികോം വകുപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ആധാര്‍ കാര്യത്തില്‍ വ്യക്തത വരുത്തിയത്. ആധാര്‍ കോപ്പി നല്‍കി കണക്ഷനെടുത്തവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യാവുന്നതാണെന്ന് സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്.മാത്യൂസ് പറഞ്ഞു. ആധാറിനുപകരം, ആധികാരികമായ മറ്റു രേഖകള്‍ നല്‍കിയാല്‍ മതി. ആധാര്‍ നീക്കം ചെയ്യണമെന്നുള്ളവര്‍ സേവനദാതാവിന്റെ സെയില്‍സ് വിഭാഗത്തിലോ സര്‍വീസ് വിഭാഗത്തിലോ ബന്ധപ്പെട്ടാല്‍ മതി.

ലഭിക്കുന്ന നിര്‍ദേശമനുസരിച്ച്, മറ്റ് രേഖകകള്‍ ഹാജരാക്കാം. ഈ കാലയളവില്‍ മൊബൈല്‍ സേവനം റദ്ദാകുകയുമില്ല. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ഉള്‍പ്പെടെയുള്ള മൊബൈല്‍ സേവന ദാതാക്കളുടെ പ്രതിനിധികളാണ ്ടെലികോം വകുപ്പുമായി ചര്‍ച്ച നടത്തിയത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഡിജിറ്റല്‍ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സിഒഎഐ അറിയിച്ചു. പുതിയ സിം കാര്‍ഡ് വാങ്ങാനുള്ള ഒരു മൊബൈല്‍ ആപ്ളിക്കേഷനും സംഘടനയുടെ പരിഗണനയിലുണ്ട്. 

MORE IN BUSINESS
SHOW MORE