സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു

BOSNIA-GOOGLE/
SHARE

ഡാറ്റാ ചോര്‍ച്ചയെത്തുടര്‍ന്ന് ഗൂഗിള്‍ പ്ലസ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു. അഞ്ചുലക്ഷത്തോളം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഗൂഗിള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.  

സമൂഹമാധ്യമങ്ങളില്‍ വേരുറപ്പിിക്കാനാകാതെ പോയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഗൂഗിള്‍ പ്ലസ്. അഞ്ചുലക്ഷത്തോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ നൂറുകണക്കിന് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് ചോര്‍ന്നുകിട്ടിയെന്ന് ഗൂഗിള്‍ ഇന്നലെയാണ് വെളിപ്പെടുത്തിയത്. അതിനാല്‍ ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കുകയാണെന്നാണ് വിശദീകരണം. ഉപഭോക്താക്കളുടെ ഇ മെയില്‍ അഡ്രസ്, ജോലി, ലിംഗം, വയസ് തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. പ്ലേ സ്റ്റോറിലുള്ള മറ്റ് ആപ്ലിക്കേഷനുകളുമായി ഗൂഗിള്‍ എങ്ങനെയാണ് ഡാറ്റ പങ്കുവയ്ക്കുന്നതെന്ന് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ മാര്‍ച്ചിലാണ് ചോര്‍ച്ചയെക്കുറിച്ച് സൂചന ലഭിക്കുന്നത്. 

അതേസമയം, പങ്കുവയ്ക്കപ്പെട്ട ഡാറ്റ മറ്റാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഗൂഗിളിന്‍റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ, മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന്റെ ഓഹരിവില ഒരു ശതമാനത്തോളം കുറഞ്ഞു. ചോര്‍ച്ചാവിവരം ഗൂഗിള്‍ പുറത്തുവിടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തെ റിപ്പോര്‍ട്ടുചെയ്തിരുന്നു. കേംബ്രിജ് അനലിറ്റിക്ക വിവാദത്തോളമെത്തിിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുെമന്ന് ഗൂഗിള്‍ ഭയപ്പെട്ടിരുന്നതായി ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

MORE IN BUSINESS
SHOW MORE