രാജ്യത്തിന്റെ സാമ്പത്തിക രംഗം വളര്‍ച്ചയുടെ പാതയിലെന്ന് ലോകബാങ്ക്

world-bank
SHARE

രാജ്യത്തിന്റെ സാമ്പത്തിക രംഗം വളര്‍ച്ചയുടെ പാതയിലെന്ന് ലോകബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 7.3 ശതമാനം വളരുന്ന സമ്പദ്ഘടന അടുത്ത രണ്ടുകൊല്ലം കൊണ്ട് വീണ്ടും മെച്ചപ്പെടുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജിഎസ്ടി നടപ്പാക്കുകയും നോട്ട് നിരോധനമേര്‍പ്പെടുത്തുകയം ചെയ്തതുമൂലമുണ്ടായ ആഘാതത്തില്‍ നിന്ന് രാജ്യം കരകയറിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.7 ശതമാനം വളര്‍ച്ച കൈവരിച്ച സാമ്പത്തിക രംഗം തുടര്‍ന്നുള്ള മാസങ്ങളില്‍ വീണ്ടും മെച്ചപ്പെട്ടു. ചരക്കുസേവന നികുതി ഏര്‍പ്പെടുത്തിയതും ബാങ്കുകളുടെ മൂലധനപരിഷ്കരണവും വളര്‍ച്ചയ്ക്ക് ഏറെ സഹായകമായെന്ന് ലോകബാങ്കിന്റെ ദക്ഷിണേഷ്യന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ മേഖലയുടെ സംഭാവനയും കയറ്റുമതി വളര്‍ച്ചയുമാണ്  പ്രധാനമായും സംഭാവനചെയ്തത്. സാമ്പത്തിിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.2 ശതമാനം മാത്രം വളര്‍ന്ന ഉല്‍പാദനമേഖലയുടെ വളര്‍ച്ച രണ്ടാംപാദമായപ്പോഴേക്ക് 8.8 ശതമാനമായി . കാര്‍ഷിക മേഖലയിലും സേവനമേഖലയിലും മികച്ച വളര്‍ച്ചയുണ്ടായിി.  അതേസമയം, ക്രൂഡോയില്‍ വിലവര്‍ധനയും ഡോളര്‍ ശക്തിപ്രാപിച്ചതുമം മൂലം കറന്‍റ് അക്കൗണ്ട് കമ്മി കൂടി. 2016–17ല്‍ ജിഡിപിയുടെ പോയിന്റ് ഏഴ് ശതമാനമായിരുന്നത് 17–18ല്‍ 1.9 ശതമാനമായി. ഇത് സമ്പദ്ഘടനയ്ക്ക് ഭീഷണിയാണന്ന് ലോകബാങ്ക് വിലയിരുത്തുന്നു.

MORE IN BUSINESS
SHOW MORE