വിവിധ ശ്രേണികളില്‍ ഏഴ് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി ഷവോമി

xiaomi
SHARE

വിവിധ ശ്രേണികളില്‍ ഏഴ് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി ഷവോമി. എല്‍ ഇ ഡി ടി വിയില്‍ മൂന്ന് മോഡലുകളും, 

മി ബാന്‍ഡ്, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയവയുടെ പരിഷ്കരിച്ച മോഡലുകള്‍ക്കുമൊപ്പം, ട്രാവല്‍ ബാഗുകളും കമ്പനി ആദ്യമായി പുറത്തിറക്കി. ബെംഗളൂരുവിലാണ് പുതിയ ഉല്‍പനങ്ങള്‍ അവതരിപ്പിച്ചത്. ഒക്ടോബര്‍ മുതല്‍ ഇവ വിപണിയില്‍ ലഭ്യമാകും.  

മി ബാന്‍ഡ് ടുവിന് പിന്നാലെ പൂര്‍ണ വാട്ടര്‍ പ്രൂഫിങ് ഉള്‍പ്പെടെ ഏറെ പുതുമകളോടെയാണ്, മി ബാന്‍ഡ് 3 എത്തുന്നത്. 2.5 ഡി കേര്‍വ്ഡ് ഡിസൈനും ഹൈപ്പോ അലെര്‍ജനിക്ക് ഡ്യൂറബിള്‍ സ്ട്രാപ്പുമാടക്കം പുതിയ മാറ്റങ്ങള്‍. 110 എംഎഎച്ച് ബാറ്ററി ഇരുപത് ദിവസം വരെ ബാക്കപ് നല്‍കും. രണ്ടായിരം രൂപയാണ് വില. 

മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ഗൂഗിള്‍ അസിസ്റ്റന്റ് , ആമസോണ്‍ അലിക്സ,് എന്നിവ ഉള്‍ക്കൊള്ളിച്ച് റിമോട്ട് കണ്‍ട്രോളിംഗ് സാധ്യതകള്‍ വിപുലപ്പെടുത്തിയാണ് മി എയര്‍ പ്യൂരിഫയര്‍ ടു എസ് എത്തുന്നത്. ഇതോടെ ലോകത്ത് എവിടെയിരുന്നും വൈവഫെ വഴി  പ്യൂരിഫയര്‍ നിയന്ത്രിക്കാന്‍. കഴിയും.

ഇത്തവണ ആദ്യമായി ട്രാവല്‍ ബാഗുകളും, ഷവോമി വിപണിയിലിറക്കി. മി ലഗ്ഗേജ് എന്നപേരില്‍ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം 360 ഡിഗ്രി ഹോം സെക്യൂരിറ്റി ക്യാമറയും പുറത്തിറക്കിയിട്ടുണ്ട്.

എല്‍ ഇ ഡി സ്മാര്‍ട്ട് ടി വിയില്‍ പുതിയ മോഡലുകള്‍ക്കൊപ്പം, സോഫ്റ്റ്‌വെയര്‍, കണ്ടന്റ് മേഖലകളിലും, ഏറെ പുതുമകളുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള പങ്കാളിത്തമാണ് ഏറെ പ്രധാനം. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ക്രോംകാസ്റ്റ് എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റിമോട്ടില്‍ വോയിസ് സേര്‍ച്ച് സംവിധാനവും ആദ്യമായി അവതരിപ്പിക്കുന്നു. ആന്‍ഡ്രോയിഡ് 8.1 ഒാറിയോ അഡിസ്ഥാനമാക്കിയുള്ള പാച്ച് വോള്‍ ആണ് പുതിയ ടിവികളില്‍ ഒരുക്കിയിരിക്കുന്നത്. ഇത് മുന്‍ മോഡലുകളിലേയ്ക്കും അപ്ഡേറ്റ് ആയി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. പതിനാലായിരം മുതലാണ് വില

MORE IN BUSINESS
SHOW MORE