പുതിയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

telecom---cabinet
SHARE

പുത്തന്‍ സാങ്കേതിക വിദ്യയും സേവനങ്ങളും രാജ്യമാകെ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പോളിസി 2018 എന്നാണ് നയത്തിന്‍റെ പേര്. 2022 ഒാടെ 100 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ലക്ഷ്യമിടുന്നത്.

കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന ടെലികോം മേഖലയെ രക്ഷിക്കാന്‍ കൂടുതല്‍ ജനപ്രിയ സേവനങ്ങള്‍ക്ക് നിര്‍ദേശങ്ങളാണ് ടെലികോം നയത്തിലുള്ളത്. 2022 ഒാടെ ടെലികോം മേഖലയില്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5 ജി നെറ്റ്‍വര്‍ക്ക്, എല്ലാവര്‍ക്കും ബ്രോഡ് ബാന്‍ഡ്, 50 എംബിപിഎസ് വേഗമുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവയാണ് ഇതില്‍ പ്രധാനം. 2022 ഒാടെ 100 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ലക്ഷ്യമിടുന്നത്. എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. 2022 ല്‍ ഇത് 10 ജിഗാബൈറ്റായി ഉയര്‍ത്തും. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ടെലികോം മേഖലയുടെ സംഭാവന ആറ് ശതമാനമാണ്. ഇത് എട്ടു ശതമാനമാക്കി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

െഎടി സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് പുതിയ നയം ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ലൈസന്‍സ് ഫീസ്, സ്പെട്രം ഉപയോഗ ചാര്‍ജ്. സേവന ഫണ്ട് ലെവികള്‍ എന്നിവ പരിശോധിച്ച് ടെലികോം മേഖലയിലെ കടങ്ങള്‍ക്ക് പരിഹാരം കാണാനും പദ്ധതിയുണ്ട്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.