പ്രളയാനന്തരം വിനോദ സഞ്ചാരികൾക്കായി ഒരുങ്ങി കേരളം

panchalimedu
SHARE

വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ പ്രളയാനന്തരകേരളം സജ്ജമായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി മന്ത്രി ആശയവിനിമയം സംഘടിപ്പിച്ചു. പ്രളയശേഷം കേരളവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളും മന്ത്രി തള്ളി.

ഡല്‍ഹിയിലെ ഫോറിന്‍ കറസ്പോണ്ടന്‍സ് ക്ലബില്‍ വിദേശമാധ്യമപ്രവര്‍ത്തകരമായി നടത്തിയ ആശവിനിമയത്തില്‍ പ്രളയാനന്തരകേരളത്തിന്റെ ടൂറിസം സാധ്യതകളെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിചയപ്പെടുത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ച സംസ്ഥാനം ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയതായും മന്ത്രി പ്രഖ്യാപിച്ചു. 

വിനോദസഞ്ചാരമേഖലയെ ഒഴിവാക്കി കേരളത്തിന്റെ വികസനം സാധ്യമല്ല. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപകമാണെന്ന പ്രചരണങ്ങളും മന്ത്രി നിഷേധിച്ചു. കേരളത്തിലെ ടൂറിസം സാധ്യതകളെപ്പറ്റി ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് വിശദീകരിച്ചു. പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ദൃുതഗതിയിലാണ്. 

റോഡ്, വ്യോമ, റെയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം പഴയപടിയായി. ഇതിനുവിരുദ്ധമായി നടക്കുന്ന പ്രചരണങ്ങളെയും ചര്‍ച്ചയില്‍ ഉദാഹരണങ്ങള്‍ സഹിതം തള്ളികളഞ്ഞു. ഈ മാസം 27ന് ആരംഭിക്കുന്ന കേരള ടൂറിസം മാര്‍ട്ടിന് മുന്നോടിയായികൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് ഇരുപതിന പദ്ധതി അവിഷ്കരിച്ചതായി വകുപ്പ് ഡയറക്ടര്‍ പി ബാലകിരണും വ്യക്തമാക്കി. 

MORE IN BUSINESS
SHOW MORE