ൈകത്തറി വ്യവസായത്തിന് കൈത്താങ്ങായി 'സേവ് ദ ലൂം'

save-the-loom
SHARE

പ്രളയത്തില്‍ നശിച്ച കേരളത്തിലെ ൈകത്തറി വ്യവസായത്തിന് കൈത്താങ്ങാവാന്‍ സേവ് ദ ലൂം ആശയവുമായി ചലച്ചിത്ര താരം പൂര്‍ണിമ ഇന്ദ്രജിത്തും സുഹൃത്തുക്കളും. പുതിയ ഡിസൈനുകളില്‍ കൈത്തറി വസ്ത്രങ്ങള്‍ നിര്‍മിച്ച് രാജ്യാന്തര വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.  

ഈ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാകും. തകര്‍ന്ന കൈത്തറിമേഖലക്ക് പുതുജീവന്‍ പകരാന്‍ ശ്രമിക്കുകയാണ്  ചലചിത്ര താരം പൂര്‍ണിമ ഇന്ദ്രജിത്തിന്റെ നേതൃത്വത്തില്‍ ഒരുസംഘം. ഫാഷന്‍ ഡിസൈനര്‍ അ‍‍‍ഞ്ജു മോദിയാണ് ഒപ്പമുള്ളത്. സേവ് ദ ലൂം അഥവാ കൈത്തറിയെ സംരക്ഷിക്കാം എന്നതാണ് ആശയം. ചേന്ദമംഗലത്തെ കൈത്തറി മേഖലകള്‍ സന്ദര്‍ശിച്ച ഇവര്‍ തൊഴിലാളികളുമായി സംസാരിച്ചു.

പുതിയ ഡിസൈനുകളില്‍ വസ്ത്രം നെയ്തെടുക്കാന്‍ ഇവരെ പരിശീലിപ്പിക്കുകയാണ് ആദ്യപടി. അതിനായി ഇരുപത്തിയഞ്ച് ഡിസൈനര്‍മാര്‍ കേരളത്തിലെത്തും. രാജ്യാന്തരതലത്തില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാക്കിയെടുക്കുക, അതുവഴി തകര്‍ന്ന പ്രളയം തകര്‍ത്ത കൈത്തറിമേഖലക്ക് തിരിച്ചുവരവിന് വഴിയൊരുക്കുക എന്നതാണ് സേവ് ദ ലൂമിന്റെ ലക്ഷ്യം‍.

MORE IN BUSINESS
SHOW MORE